
മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾക്കിനി പിടി വീഴും
മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നൽകരുതെന്നാണ് നിലവിൽ വന്നിരിക്കുന്ന നിർദ്ദേശം. നിസാര തുക പിഴ ഈടാക്കി വിട്ടു നൽകുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു നിർദ്ദേശം വന്നിരിക്കുന്നത്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് 250 രൂപ പിഴ ഈടാക്കി വിട്ടു നൽകിയതു കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പത്തുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾ തുച്ഛമായ തുക ഈടാക്കി വിട്ടു നൽകുന്നത് ഉചിതമല്ലെന്ന് ആക്ടിംഗ്…