വ്യക്തിപരമായ പകപോക്കലിന് സ്ത്രീധന നിരോധന നിയമം ഉപയോഗിക്കുന്നു; കള്ള കേസുകൾ നൽകുന്നുവെന്ന് സുപ്രീം കോടതി വിമർശനം

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നുവെന്നുമാണ് സുപ്രീം കോടതി വിമർശനം. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് കോടതി വിശദമാക്കി. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ്  നിയമം എന്നും അത് അനീതിക്കായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെയാണ് ഉത്തരവ്. ചൊവ്വാഴ്ചയാണ് സ്ത്രീധന നിരോധന നിയമത്തിന്റെ ദുരുപയോഗത്തേക്കുറിച്ച് സുപ്രീം കോടതി രൂക്ഷമായി…

Read More

സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല; മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം

സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍. സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം. മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും നിര്‍ദ്ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More

ഭരണഘടന വിരുദ്ധം എന്ന് പറയാൻ ആവില്ല; ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു. യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കികൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു അത് ഭരണഘടന വിരുദ്ധം എന്ന് പറയാൻ ആവില്ല.  യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജെ.ബി.പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് നിര്‍ണായക വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി…

Read More

ശൈശവ വിവാഹ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കണം: നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി. വ്യക്തിനിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമം മരവിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. മാതാപിതാക്കളുടെ നിർബന്ധം കാരണം നടക്കുന്ന ശൈശവ വിവാഹം സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയമം പൂർണമായും നടപ്പിലാക്കാൻ ചില വഴികൾ സ്വീകരിക്കേണ്ടതുണ്ട്, ശിക്ഷാനടപടികളിലൂടെ ഫലപ്രാപ്തി ഉണ്ടാവില്ല, ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ ഓരോ സമൂഹത്തിനെയും വ്യത്യസ്ത രീതികളിൽ…

Read More

ബെഡ്‌റൂമില്‍ ഒതുങ്ങേണ്ട ലൈംഗികത സ്റ്റേജില്‍ എന്തിന്?; ഒളിംപിക്‌സിലെ സ്‌കിറ്റിനെ വിമര്‍ശിച്ച് കങ്കണ

ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങളില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയില്‍ നടത്തിയ പാരഡി സ്‌കിറ്റിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. ക്രിസ്തുവിനെ നഗ്നനായി ചിത്രീകരിച്ചതും ബെഡ്‌റൂമില്‍ ഒതുങ്ങേണ്ടത് സ്റ്റേജില്‍ കാണിച്ചതും നാണക്കേടാണെന്നുമായിരുന്നു എംപിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കങ്കണ പ്രതികരിച്ചത്. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ സ്വവര്‍ഗാനുരാഗികളെയാണ് പരിപാടികളില്‍ കാണിച്ചത്. ഒളിംപിക്‌സ് വേദിയില്‍ അവതരിപ്പിച്ച സ്‌കിറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ച് എത്തിയത്. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം…

Read More

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തടയാൻ ആർക്കും സാധിക്കില്ല: നരേന്ദ്രമോദി

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പ്രഖ്യാപനം. മമത ബാനർജിയുടെ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാർ അരങ്ങുവാഴുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാരക്ക്പൂരിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അഞ്ച് ഉറപ്പുകളാണ് മോദി ബംഗാൾ ജനതയ്ക്ക് നൽകിയത്. മതത്തിൻ്റെ പേരിൽ സംവരണം അനുവദിക്കില്ല. പട്ടിക ജാതി, പട്ടിക വർഗ പിന്നാക്ക സംവരണത്തിൽ തൊടില്ല. രാമ നവമി ആഘോഷിക്കുന്നതിൽ നിന്ന് ആരും നിങ്ങളെ തടയില്ല….

Read More

പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് പി ചിദംബരം

ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ  നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.  ‘യാതൊരു സംശയവും വേണ്ട,…

Read More

കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്

കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെം​ഗളൂരു സദാശിവന​ഗർ പോലീസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി സമർപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയതിനിടെയായിരുന്നു ലൈം​ഗികാതിക്രമമെന്നാണ് പരാതിയിൽ പറയുന്നത്.

Read More

ലോകായുക്ത ബില്ലിന് അനുമതി; നടപടി ഭരണഘടനാ സംവിധാനങ്ങളുടെ വിജയം; മന്ത്രി പി രാജീവ്

ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവൻ അംഗീകാരം നൽകിയ നടപടി സർക്കാരിന്റെ നേട്ടത്തിനപ്പുറം ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ്. ഗവർണർ അന്ന് തന്നെ ഒപ്പ് വയ്‌ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നു. പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്പാൽ ബില്ലിന് അനുസൃതമാണ് ഈ നിയമത്തിലെ വ്യവസ്ഥകളും. ഗവർണർക്കും വായിച്ച് വ്യക്തമായതാണ്. മാർച്ച് 22 ന് വീണ്ടും സുപ്രീം കോടതിയിൽ കേസ് വരികയാണ്. പെറ്റീഷൻ ഭേദഗതി ചെയ്യാമെന്ന് കോടതി തന്നെ…

Read More

ബാലതാരമായെത്തിയ ഖുശ്ബു 35 വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ

ഇന്ത്യൻ‌ വെള്ളിത്തിരയിലെ അസാമാന്യപ്രതിഭയുള്ള അഭിനേത്രിയാണ് ഖുശ്ബു. നിരവധി ഹിറ്റ് മലയാള സിനിമകളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ഹിന്ദിയിലെത്തിയ ഖുശ്ബു 35 വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ എത്തുകയാണ്. ‌ലക്ഷക്കണക്കിന് ആരാധകരുള്ള താരം കൂടിയാണ് ഖുശ്ബു. തമിഴ്നാട്ടിൽ അവരുടെ പേരിൽ ക്ഷേത്രം വരെയുണ്ട്. സി​നി​മ​യ്ക്ക് പു​റ​മെ സീ​രി​യ​ലു​ക​ളും ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളും താ​രം ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ രാ​ഷ്‌​ട്രീ​യ​ത്തി​ലും സജീവമാണു താരം. ശ്രദ്ധയോടെ സിനിമകൾ തെരഞ്ഞെടുക്കുന്ന താരം വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്.  1992 ല്‍…

Read More