നേപ്പാളിൽ പ്രളയം; 170 പേർ മരിച്ചു: 42 പേരെ കാണാനില്ല

നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 170 പേർ മരിച്ചു. 42 പേരെ കാണാതായി. വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയും വെള്ളപ്പക്കവും കാരണം കിഴക്കൻ, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രകൃതി ദുരന്തത്തിൽ 111 പേർക്ക് പരിക്കേറ്റേട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെൽ അറിയിച്ചു.  വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 4,000ത്തോളം പേരെ നേപ്പാൾ സൈന്യവും പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. 162 പേരെ എയർലിഫ്റ്റ് ചെയ്തതായി സൈന്യം അറിയിച്ചു. കാഠ്മണ്ഡുവിന്റെ പ്രാന്തപ്രദേശത്തുള്ള ബൽഖു…

Read More

വിദ്യാർഥി സംഘടനകൾക്ക് നിയന്ത്രണം; കാര്യവട്ടം ക്യാമ്പസിലുടനീളം സി.സി.ടി.വി സ്ഥാപിക്കും

കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥി സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്നാഹമോ വലിയ കൂട്ടംകൂടലുകളോ അനുവദിക്കില്ല. ഉടനടി ക്യാമ്പസിലുടനീളം സി.സി.ടി.വി സ്ഥാപിക്കാനും തീരുമാനം.സംഘർഷം ഉണ്ടായ ദിവസം എസ്.എഫ്.ഐയുടേയും കെ.എസ്.യുവിന്റേയും നിരവധി പ്രവർത്തകർ ക്യാമ്പസിലുണ്ടായിരുന്നു എന്ന് അധ്യാപക സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനായി രണ്ട് സംഘടനകളും മത്സരിച്ച് തയ്യാറെടുത്തു, ഇതേച്ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും സമിതി കണ്ടെത്തി. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യവട്ടം ക്യാമ്പസിൽ…

Read More

കേരളത്തിൽ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

കാലവർഷമെത്തിയതോടെ  കേരളത്തിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെ‍ഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജനം ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.  അപ്രതീക്ഷിതമഴയാണ് പെയ്യുന്നതെന്നും  ഇത്ര തീവ്രമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും റവന്യൂ മന്ത്രി…

Read More

സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം; കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു

സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം. പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറിയിരുന്നു. തുടർന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. പിന്നീട് കടൽ ശാന്തമാവുകയായിരുന്നു. അതേസമയം, നിലവിൽ ജില്ലയിൽ ഒരിടത്തും കടലാക്രമണം ഉള്ളതായി റിപ്പോർട്ട്‌ ഇല്ലെന്നു കലക്ടറേറ്റിലെ കൺട്രോൾ റൂം അറിയിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ്…

Read More

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് മഞ്ചേരി സ്വദേശി മരിച്ചു

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലായിരുന്നു അപകടം. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചതാണ് അപകടകാരണം. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.

Read More

കേരളമടക്കം 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ്; എൻഐവി

രാജ്യത്തെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പുണെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐസിഎംആർ-എൻഐവി) രാജ്യവ്യാപകമായി നടത്തിയ  സർവേയിലാണ് കണ്ടെത്തൽ. എൻഐവിയിൽ എപ്പിഡമോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗാഖേദ്കർ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ വരെ 14 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായതായി ഡോ. രാമൻ ഗംഗാഖേദ്കർ പറയുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര,…

Read More

‘726 ക്യാമറകൾ ‘പണി തുടങ്ങി’: മുന്നറിയിപ്പ് നോട്ടിസ് അയച്ചു

പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി. ഈ മാസം 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’ പറ‍ഞ്ഞു. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴ ഒഴിവാക്കാനും അതുവരെ ബോധവൽക്കരണ നോട്ടിസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും…

Read More