കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴ കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതിൽ ഹാജരായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.

Read More

മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ചുള്ള കേസ്; പ്രഫ. ജി.എൻ.സായ്ബാബ ഉൾപ്പെടെ 6 പേരെ വിട്ടയച്ച് ബോംബെ ഹൈക്കോടതി

മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ചുള്ള കേസിൽ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രഫ. ജി.എൻ.സായ്ബാബ ഉൾപ്പെടെ 6 പേരെ വിട്ടയച്ച് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സായ്ബാബ ഉൾപ്പെടെ 5 പേർക്ക് ജീവപര്യന്തവും ഒരാൾക്ക് 10 വർഷം തടവുമായിരുന്നു 2017ൽ വിചാരണക്കോടതി വിധിച്ച ശിക്ഷ. ഈ വിധിയാണ് ഇപ്പോൾ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.  യുഎപിഎ നിയമത്തിലെ വ്യവസ്ഥ പാലിച്ചല്ല വിചാരണക്കോടതിയുടെ നടപടികളെന്നു വിലയിരുത്തി പ്രതികളെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ഒക്ടോബർ 2022ൽ വിട്ടയച്ചിരുന്നു. എന്നാൽ…

Read More

ലാൽജി കൊള്ളന്നൂർ വധം; 9 പ്രതികളെ വെറുതെ വിട്ട് കോടതി

തൃശൂരിലെ കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്ന് കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ലാൽജി കൊള്ളന്നൂർ കൊലക്കേസിൽ 9 പ്രതികളെയും  വെറുതെ വിട്ട് കോടതി. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നുണ്ടായ കൊലയായിരുന്നു ലാൽജി കൊള്ളന്നൂർ വധം. അയ്യന്തോൾ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്, രവി, രാജേന്ദ്രൻ, സജീഷ്, ജോമോൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.  2013 ആഗസ്റ്റ് 16നാണ് ബൈക്കിലെത്തിയ സംഘം ലാൽജിയെ വെട്ടിക്കൊലപ്പെടുത്തിയത്. അയ്യന്തോൾ കോൺഗ്രസ് മണ്ഡലം വൈസ്…

Read More

കെ യു ബിജു കൊലക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 13 പ്രതികളെ വെറുതെ വിട്ടു

കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെ യു ബിജു കൊലക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് വെറുതെവിട്ടത്. സാക്ഷി മൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചു. തെളിവുകൾ അപര്യാപ്തമെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ വി രജനീഷാണ് ശിക്ഷ വിധിച്ചത്. കെ യു ബിജുവിനെ 2008 ജൂൺ 30 നാണ് ഒരു സംഘം ആക്രമിക്കുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ…

Read More

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചതിനെതിരെ കേസ്; ഗ്രോ വാസുവിനെ വെറുതെ വിട്ട് കോടതി

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലാണ്. കേസിൽ വാദം പൂർത്തിയായിരുന്നു. കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല….

Read More