
വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിക്ക് നേരേ ആസിഡ് ആക്രമണം; പ്രതി പിടിയില്‍
എറണാകുളത്ത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി(47)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ ഒന്‍പതാം തീയതി രാത്രി 11 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. വീട്ടിലെ ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കരുതിയ ആസിഡ് ജനല്‍വഴി ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. ഇതിനുശേഷം സെപ്റ്റംബര്‍…