
‘ഉമ്മൻചാണ്ടിയോട് കാട്ടിയ നെറികേട് കേരളം മറക്കില്ല’; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
സംസ്ഥാന സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. മലയാളികളുടെ അഭിമാനമായ തൃശൂർ പൂരം വഷളാക്കി അവിടെ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തീരുമാനിച്ചതും കമ്യൂണിസ്റ്റുകാരാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘കുറച്ചുദിവസങ്ങൾക്ക് മുൻപ് ഒരു ഇടതുപക്ഷ സ്ഥാനാർത്ഥി വളരെ വിഷമത്തോടെ വൈകാരികമായി മാധ്യമങ്ങളോട് പ്രതികരിക്കുന്നത് കണ്ടു. അവരെ ഒരു പ്രത്യേക രീതിയിൽ സൈബർ അറ്റാക്ക് ചെയ്തുവെന്ന്. അതുകഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞ് അവർ തന്നെ ചിരിച്ചുകൊണ്ട്…