ആദരാഞ്ജലികൾ….. കൊല്ലത്തുകാരുടെ രവി മുതലാളി, സിനിമാ ലോകത്തെ അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥൻ നായർ ഓർമയായി

മലയാള സിനിമയെ ദേശീയ -അന്തർദേശീയ മേളകളിൽ എത്തിച്ച ജി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പെടെയുള്ള മികച്ച സിനിമകൾ ലാഭേച്ഛയില്ലാതെ നിർമിച്ച, തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കലാമൂല്യമുള്ള സിനിമകൾക്കായി നീക്കിവെച്ച ജനറൽ പിക്‌ചേഴ്‌സ് ഉടമ കശുവണ്ടി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അച്ചാണി രവിയെന്ന കെ. രവീന്ദ്രനാഥൻ നായർ. സമാന്തരസിനിമകളെ വളർത്താൻ ഇത്രയധികം പണവും ഊർജവും വിനിയോഗിച്ച മറ്റൊരാൾ മലയാളത്തിലില്ല. കൊല്ലം ജില്ലയിലെ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകൾക്ക് കണക്കില്ലാതെ സഹായം നൽകിയ രവീന്ദ്രനാഥൻ നായരുടെ സംഭാവനകളാണ് ബാലഭവൻ ഓഡിറ്റോറിയം,…

Read More

സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു

പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥൻ നായർ ( അച്ചാണി രവി-90) അന്തരിച്ചു. കൊല്ലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജനറൽ പിച്ചേഴ്സ് ഉടമയായിരുന്നു. 2008 ൽ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചു.  മികച്ച നിർമ്മാതാവിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പലതവണ നേടിയിട്ടുണ്ട്. കെ.രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര്. കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ കലോദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ്…

Read More