കൊലപാതകക്കേസിലേക്ക് പേര് വലിച്ചിഴച്ചു, അടിസ്ഥാനരഹിതം; പരസ്യമായി മാപ്പുപറയണം; ബി.ജെ.പി എം.എൽ.എക്കെതിരെ നടി

ബി.ജെ.പി എം.എൽ.എ സുരേഷ് ആർ.ധസിനെതിരെ പരാതിയുമായി പ്രശസ്ത മറാഠി സിനിമ-സീരിയൽ താരം പ്രജക്ത മലി. മസ്സാജോ​ഗ് സർപാഞ്ച് ആയിരുന്ന സന്തോഷ് പണ്ഡിറ്റ് ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചു എന്നാണ് പ്രജക്ത പരാതിപ്പെടുന്നത്. സുരേഷ് ധസിന്റെ പ്രസ്താവന തന്റെ സ്വഭാവത്തേയും പ്രശസ്തിയേയും ലക്ഷ്യംവെച്ചുള്ളതാണെന്ന് വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. എം.എൽ.എ പരസ്യമായി മാപ്പുചോദിക്കണമെന്ന് പ്രജക്ത ആവശ്യപ്പെട്ടു. എം.എൽ.എക്കെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനേയും സമീപിക്കാനാണ് അവരുടെ തീരുമാനം. ബീഡിലെ ഒരു റാക്കറ്റിനെതിരെ ശബ്ദമുയർത്തിയതിന്…

Read More

‘യാത്രയയപ്പ് യോഗത്തിൽ ദിവ്യ എത്തിയതിൽ കളക്ടർക്ക് പങ്ക്, നവീനെതിരേ മോശമായി സംസാരിച്ചപ്പോഴും തടഞ്ഞില്ല’; വി.ഡി സതീശൻ

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയതിൽ കണ്ണൂർ ജില്ലാ കളക്ടർക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്ഷണിക്കപ്പെടാത്ത യോഗത്തിനെത്തിയ ദിവ്യയെ തടയേണ്ടിയിരുന്നത് കളക്ടറായിരുന്നുവെന്നും അദ്ദേഹം അത് ചെയ്തില്ലെന്നും സതീശൻ ആരോപിച്ചു. ‘ജില്ലാ കളക്ടർക്ക് ഇതിൽ പങ്കുണ്ട്. കാരണം അദ്ദേഹം നടത്തിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരുമ്പോൾ ഇത് ഞങ്ങളുടെ പ്രാദേശികമായ പരിപാടിയാണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാൾക്കുണ്ടായിരുന്നു. അടുത്തിരുന്ന് സ്ഥലംമാറ്റം കിട്ടി പോകുന്ന ഉദ്യോഗസ്ഥനെതിരേ…

Read More

‘പി.വി.അൻവർ കടലാസ് പുലി, വിരട്ടലും വിലപേശലും കോൺഗ്രസ്സിനോട് വേണ്ട’; മുഹമ്മദ് ഷിയാസ്

പി.വി.അൻവർ എംഎൽഎ കടലാസ് പുലിയാണെന്നും കടിക്കില്ല, കുരക്കുകയേയുള്ളൂ എന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നാവിന് എല്ലില്ലാത്ത അൻവർ ദിവസവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നടത്തുന്നത്. തെളിവുകൾ ഇല്ലാതെ വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും കോൺഗ്രസ്സിനോട് വേണ്ട. മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപി എം.ആർ.അജിത്കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർക്കെതിരെ ഓരോരോ തരത്തിലുള്ള ആരോപണങ്ങൾ അൻവർ നടത്തുകയാണ്. ദിനംപ്രതി പുതിയ വെളിപ്പെടുത്തല്‍ നടത്തുന്ന അൻവറിന് സിപിഎമ്മോ ഇടതുമുന്നണിയോ യാതൊരു വിലയും നൽകുന്നില്ല. ആരും പരിഗണിക്കാതെ വരുമ്പോഴാണ്…

Read More

‘അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാമിയാണ് അമിത് ഷാ’; ബിജെപി, അധികാര ജിഹാദിൽ മുഴുകുകയാണെന്ന് ഉദ്ധവ് താക്കറെ

രാഷ്ട്രീയ പാർട്ടികളെ തകർക്കുന്ന ബിജെപി, അധികാര ജിഹാദിൽ മുഴുകുകയാണെന്നു ശിവസേന തലവൻ ഉദ്ധവ് താക്കറെ. ശിവസേനയിലെയും എൻസിപിയിലെയും പിളർപ്പ് ചൂണ്ടിക്കാട്ടി തങ്ങളുടെ സഖ്യകക്ഷികളെ ബിജെപി തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുണെയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറെ. ‌‘‘ഞങ്ങളുടെ ഹിന്ദുത്വം വിശദീകരിച്ച ശേഷവും മുസ്‌ലിംകൾ ഞങ്ങളോടൊപ്പമുണ്ടെങ്കിൽ, ബിജെപിയുടെ അഭിപ്രായത്തിൽ ഞങ്ങൾ ഔറംഗസേബ് ഫാൻ ക്ലബാണ്. അങ്ങനെയെങ്കിൽ ബിജെപി ചെയ്യുന്നത് അധികാര ജിഹാദാണ്. പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ പരാജയപ്പെടുത്തിയ അഫ്ഗാൻ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാമിയാണ്…

Read More

അരവിന്ദ് കേജ്രിവാളിനെ ജയിലിൽ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നു; എഎപി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ജയിലിൽ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി ആംആദ്മി പാർട്ടി (എഎപി). കേന്ദ്ര സർക്കാരും ലഫ്. ഗവർണർ വി.കെ.സക്‌സേനയും കേജ്രിവാളിന്റെ ജീവൻ വച്ചുകളിക്കുകയാണ്. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് അദ്ദേഹം തിഹാർ ജയിലിൽ കഴിയുന്നത്. കേജ്രിവാൾ കൂടുതൽ മധുരം കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുകയാണെന്നാണ് ആദ്യം ആരോപിച്ചത്. എന്നാൽ, ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്നും സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജയിൽ…

Read More

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: തമിഴ്‌നാട് ഭരിച്ച എല്ലാ സര്‍ക്കാരുകളും ഉത്തരവാദികളെന്ന് കമൽഹാസൻ

കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലത്ത് ദുരന്തബാധിതരെ സന്ദർശിച്ച് മക്കൾ നീതി മയ്യം അധ്യക്ഷൻ നടൻ കമൽ ഹാസൻ. തമിഴ്നാട്ടിൽ മരുന്ന് കടകളേക്കാൾ ഒരു തെരുവിൽ ടാസ്മാക് കടകളുണ്ടെന്ന് കമൽഹാസൻ വിമര്‍ശിച്ചു. ടാസ്മാക് കടകൾക്ക് സമീപം തന്നെ മദ്യവിമുക്തി കേന്ദ്രങ്ങൾ ഉണ്ടാകണം. തമിഴ്നാട് സർക്കാ‍ർ മദ്യ വ്യവസായത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് മദ്യവിമുക്തി കേന്ദ്രങ്ങൾക്ക് മാറ്റി വയ്ക്കണം. സമ്പൂ‍ർണ മദ്യനിരോധനം പ്രായോഗികമല്ല, അത് മാഫിയകളെ വളർത്തുകയേ ഉള്ളൂ. ഇപ്പോഴുണ്ടായ ദുരന്തത്തിന് ഇത് വരെ ഭരണത്തിലിരുന്ന…

Read More

ബാർ കോഴ ആരോപണം; ‘സിപിഎം ആളുകളുടെ മേലെ ചെളി വാരി എറിയുന്നു’; തിരുവഞ്ചൂര്‍

ബാർ കോഴ ആരോപണത്തിൽ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന് കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുകയാണ്. അതിനുള്ള മറുപടി മകൻ പറഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ സിപിഎം ആളുകളുടെ മേൽ ചെളി വാരി എറിയുകയാണ്. ബാർ ഉടമകളുടെ ഇടുക്കി പ്രസിഡന്റ്‌ അനുമോൻ കോട്ടയത്തെ ഒരു സിപിഎം നേതാവിന്റെ ബന്ധുവാണ്. തന്റെ മകൻ അർജുന് ആ സംഘടനയുമായോ വാട്സ്ആപ്പ് ഗ്രൂപ്പുമായോ ഒരു ബന്ധവും ഇല്ലെന്നും തിരുവഞ്ചൂര്‍…

Read More

ബാര്‍ കോഴ വിഷയം; ടൂറിസം വകുപ്പിനെതിരേ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബാര്‍ കോഴ വിഷയത്തില്‍ ടൂറിസം വകുപ്പിനെതിരേ വിമര്‍ശനം കടുപ്പിക്കുകയാണ് സതീശന്‍. ബാറുകളുടെ എണ്ണം കൂടിയിട്ടും ടേണോവര്‍ ടാക്‌സ് കുറയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം കാരണമെന്നും സതീശൻ ചൂണ്ടിക്കാട്ടി. ‘‘മേയ് 21ന് ടൂറിസം വകുപ്പ് യോഗം ചേര്‍ന്ന് മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന് തീരുമാനമെടുത്തു. അതിന്റെ ഭാഗമായാണ് എറണാകുളത്ത് ബാര്‍ ഉടമകള്‍ കമ്മിറ്റി കൂടി പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചത്. പണം കിട്ടിയില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാർ മുക്കി: രാജ്‌മോഹൻ ഉണ്ണിത്താൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫണ്ട് പാർട്ടിക്കാർ മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഒപ്പം ഫണ്ട് മുക്കിയ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ‘തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാൽ…

Read More

‘നഡ്ഡ ബിഹാറിലെത്തിയത് അഞ്ച് വലിയ ബാഗുകളുമായി’: ആരോപണവുമായി തേജസ്വി യാദവ്

ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി തേജസ്വി യാദവ് രംഗത്ത്. നഡ്ഡ ബിഹാറിലെത്തിയത് അഞ്ച് വലിയ ബാഗുകളുമായാണെന്ന് തേജസ്വി യാദവ് ആരോപിച്ചു. വോട്ടെടുപ്പ് നടക്കുന്നിടത്ത് ബാഗുകൾ എത്തിച്ചു. ബാഗുകൾ പരിശോധിക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. ‘വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടി. മോദി കാരണം സ്ത്രീകൾക്കു താലി വാങ്ങാൻ പോലും സാധിക്കുന്നില്ല. ഭർത്താവിന്റെ ദീർഘായുസ്സിനായാണ് സ്ത്രീകൾ താലി അണിയുന്നത്. നോട്ട് നിരോധനകാലത്ത് സ്ത്രീകളുടെ താലി പോലും മോദി സർക്കാർ അപഹരിച്ചു. അന്ന് ക്യൂവിൽ നിന്ന് നിരവധിപേർ…

Read More