രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്

ബെംഗളുരു രാമേശ്വരം കഫേയിലെ സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. നഗരത്തിൽ ഇയാൾ സഞ്ചരിച്ച ബിഎംടിസി ബസ്സുകളിൽ ഒന്നിലുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ളത്. ബോംബ് വച്ച് തിരികെ പോകുന്ന വഴി ഇയാൾ വസ്ത്രം മാറിയിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം ബിഎംടിസി ബസ്സുകളിൽ ഇയാൾ സഞ്ചരിച്ചിട്ടുമുണ്ട്. കഫേയിൽ വന്നപ്പോൾ ഇയാൾ ധരിച്ചിരുന്ന, പത്ത് എന്നെഴുതിയ തൊപ്പി വഴിയരികിൽ ഉപക്ഷിച്ചത് എൻഐഎ കണ്ടെടുത്തു. രാമേശ്വരം കഫേയിൽ നിന്ന് തിരികെ പോകുന്ന വഴിയിൽ ഇയാൾ ഒരു ആരാധനാലയത്തിൽ…

Read More

പുരാവസ്തു തട്ടിപ്പുകേസ്; കെ. സുധാകരൻ രണ്ടാം പ്രതി, കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ രണ്ടാംപ്രതി. ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാം പ്രതി മുൻ കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്.  മോൺസൺ മാവുങ്കൽ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോൺസൻറെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കൾ യഥാർത്ഥത്തിലുള്ളതാണെന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം…

Read More

കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ പ്രതി ഹസൻ ശ്രമിച്ചു; അന്ന് നാട്ടുകാർ പിടികൂടി തല്ലി

പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ, നേരത്തെ മറ്റൊരു നാടോടികുട്ടിയെ ലക്ഷ്യമിട്ടു. കൊല്ലം പോളയതോട് റോഡരികിൽ കിടന്നുറങ്ങിയിരുന്ന കുട്ടിയെ എടുക്കാനായിരുന്നു ഹസൻ ശ്രമിച്ചത്. തട്ടിവീണ ഹസനെ നാടോടികൾ മർദിച്ചെങ്കിലും പൊലീസെത്തിയപ്പോൾ കേസില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. നാടോടികൾ പരാതി നൽകാത്തത് കൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതി മൊഴി നൽകി. ഹസനെതിരെ കൂടുതൽ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. പോക്‌സോ, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസ്സൻകുട്ടിയെ ഇന്ന് കോടതിയിൽ…

Read More

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻറെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിൻജോ ജോൺസൺ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിൻജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നീ പ്രതികളും പൊലീസിൻറെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.  ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് സിദ്ധാർത്ഥിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ…

Read More

ജെ.എസ്.സിദ്ധാർഥന്റെ മരണം: പ്രധാനപ്രതി അഖിൽ പിടിയിൽ

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്. 2-ാം വർഷ ബിവിഎസ്സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാർഥൻ (20) ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്‌സാക്ഷിയായ വിദ്യാർഥി പറഞ്ഞു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്‌നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും…

Read More

ലഹരി വിൽപ്പന നായ്ക്കളെ കാവൽ നിർത്തി; പ്രതിയെ കാപ്പ ചുമത്തി അറസ്റ്റിൽ

തിരുവനന്തപുരത്ത് നായ്ക്കളെ കാവൽ നിർത്തി ലഹരിവിൽപ്പന നടത്തിയയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.വർക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ലഹരിയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്. മുമ്പും ഇയാളുടെ കൈയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടിച്ചിരുന്നു. ബീച്ചുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് അറസ്റ്റിലായ വിഷ്ണു.

Read More

സിപിഎം നേതാവിൻറെ കൊലപാതകം; പ്രതിയ്ക്ക് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻറെ ആവശ്യം.  കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട്…

Read More

ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെയുള്ള ഗുണ്ടാ സംഘം പിടിയിൽ; പ്രതികളെ പിടികൂടിയത് ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയപ്പോൾ

കായംകുളത്തു ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയ 10 പേർ പിടിയിൽ. എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി അതുലും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്റെ പിറന്നാൾ ആഘോഷത്തിനിടെ പൊലീസ് വീടുവളഞ്ഞാണ് ഗുണ്ടകളെ പിടികൂടിയത്.  ഗുണ്ടാ നേതാവ് നെടുവക്കാട്ട് നിതീഷ് കുമാർ (36), മണ്ണഞ്ചേരി ഒറ്റക്കണ്ടത്തിൽ അതുൽ (29), പത്തിയൂർ വിനീത് ഭവനം വിജീഷ് (30), കൃഷ്ണപുരം പുത്തൻപുര തെക്കേതിൽ അനന്ദു (20), മുളകുവള്ളി കുത്തനാപ്പിള്ളിൽ അലൻ ബെന്നി (27), തൃക്കല്ലൂർ…

Read More

ഇലക്ട്രിസിറ്റി ബില്ലിൽ കൃത്രിമം നടത്തി പണം തട്ടി ; പ്രതിയുടെ വിചാരണ നടപടികൾ ആരംഭിച്ചു

ഇ​ല​ക്​​ട്രി​സി​റ്റി ബി​ല്ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യ 21 കാ​ര​നാ​യ അ​റ​ബ്​ പൗ​ര​ന്‍റെ വി​ചാ​ര​ണ​ക്ക്​ തു​ട​ക്ക​മാ​യി. ഇ​ല​ക്​​ട്രി​സി​റ്റി, ജ​ല അ​തോ​റി​റ്റി​ക്ക്​ ന​ൽ​കി​യ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക​യി​ലാ​ണ്​ കൃ​ത്രി​മം കാ​ണി​ച്ച​ത്. ക്ലി​യ​റി​ങ്​ ഏ​ജ​ന്‍റ്​ വ​ഴി ഒ​രാ​ൾ വൈ​ദ്യു​ത-​ജ​ല ക​ണ​ക്​​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന്​ വേ​ണ്ട ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​വ​ശ്യ​പ്പെ​ടു​ക​യും അ​ത​നു​സ​രി​ച്ച്​ ഭാ​ര്യ​യു​ടെ പേ​രി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി 115 ദി​നാ​ർ ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി ബി​ല്ലി​ൽ കൃ​​ത്രി​മം ന​ട​ത്തി ഇ​ല​ക്​​ട്രി​സി​റ്റി ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ പ​ണം അ​ട​ച്ചെ​ന്ന്​ കാ​ണി​ച്ച്​ ഒ​രു റെ​സീ​റ്റ്​ വാ​ട്സ്ആ​പ്​ വ​ഴി അ​യ​ക്കു​ക​യും ഇ​തി​ന്‍റെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ൻ ഇ​ല​ക്​​ട്രി​സി​റ്റി…

Read More

അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധ ശിക്ഷ

അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. 

Read More