രാജീവ് ഗാന്ധി വധക്കേസ് ; ജയിൽ മോചിതരായ പ്രതികൾ ശ്രീലങ്കയിലേക്ക് മടങ്ങി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച മൂന്നുപേര്‍ സ്വന്തം നാടായ ശ്രീലങ്കയിലേക്ക് മടങ്ങി. ബുധനാഴ്ച രാവിലെയാണ് മൂന്ന് പേരും വിമാനമാർഗം കൊളംബോയിലേക്ക് പുറപ്പെട്ടത്. മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരുൾപ്പെടെ ആറുപേരെ 2022 നവംബറിലാണ് സുപ്രിംകോടതി ജയിൽ മോചിച്ചത്. ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കാൻ തമിഴ്‌നാട് സർക്കാറിന്റെ ശിപാർശയും പരിഗണിച്ചാണ് ഇവരെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. കേസിൽ വിട്ടയച്ച നളിനിയുടെ ഭർത്താവാണ് മുരുകൻ. തമിഴ്‌നാട് സ്വദേശിനിയായ നളിനി ഭർത്താവിനെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. കേസിൽ ശിക്ഷപ്പെടുമ്പോൾ…

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതികൾശ്രീലങ്കയിലേക്ക്; ഇന്ന് ചെന്നൈയിൽനിന്ന് വിമാനമാർഗം യാത്ര

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികളായ മൂന്നുപേരും ഇന്ന് വിമാനമാർഗം ശ്രീലങ്കയിലേക്ക് പോകും. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15ന് പോലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോയി. മൂവരെയും ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ അയക്കും.

Read More

സിദ്ദാർത്ഥന്‍റെ മരണം: കുടുംബത്തിന് പിന്തുണയുമായി കെഎസ് യു

വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥിന്‍റെ  മരണത്തിൽ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർ ഷോ എന്നിവർക്കെതിരെ നടത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വെറ്റിനറി കോളേജിൽ സ്ഥിരമായി എത്തീയിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കും കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സിദ്ദാർത്ഥന്‍റെ  അച്ഛന്‍റെ  പ്രതികരണം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്‍റ്  ആവശ്യപ്പെട്ടു….

Read More

പേരാമ്പ്ര അനു കൊലപാതക കേസ്; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.  അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെടുത്തു.  റിമാന്‍ഡിലുളള പ്രതി മുജീബ് റഹ്‍മാനെ വിശദമായി ചോദ്യം ചെയതതിലൂടെയാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേതുടര്‍ന്ന് കൊണ്ടോട്ടിയിലെ വീട്ടിലെത്തി അന്വേഷണ സംഘം റൗഫീനയെ അറസ്റ്റ് ചെയ്തുകയായിരുന്നു. അനുവിനെ കൊലപ്പെടുത്തിയ…

Read More

ഷാരോൺ വധക്കേസ്; വിചാരണ ഒക്ടോബർ ഒന്നു മുതൽ

പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേസിൽ ഹൈക്കോടതി ജാമ്യത്തിൽ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം വായിപ്പിച്ച് കേൾപ്പിച്ചത്. അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികൾ കുറ്റം നിഷേധിച്ചു. കേസിലെ ഒന്നാം പ്രതിയും ഷാരോണിന്റെ പെൺസുഹൃത്തുമായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. സംഭവത്തെ…

Read More

അനുവിന്റെ കൊലപാതകം ; പ്രതി മുജീബിനെ പൊലീസ് കീഴടക്കിയത് അതിസാഹസികമായി, പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ പ്രതി മുജീബ് റഹ്മാനെ പൊലീസ് കീഴടക്കിയത് അതി സാഹസികമായി. കൊണ്ടോട്ടിയിലെ വീട്ടിൽ വെച്ചാണ് പേരാമ്പ്ര പൊലീസ് ഇയാളെ ഇന്നലെ പിടികൂടിയത്. എന്നാൽ പ്രതി പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമം തടഞ്ഞതിനെ തുടർന്ന് ജനൽ ഗ്ലാസ് പൊട്ടിച്ചെടുത്തു പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഗ്ലാസ്‌ കൊണ്ടുള്ള കുത്തേറ്റു എസ്ഐയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. പേരാമ്പ്ര സ്റ്റേഷനിലെ എസ്ഐ സുനിലിനാണു പരിക്കേറ്റത്. അതേസമയം,…

Read More

കാസർകോട് പൂട്ടിയിട്ട വീട്ടിലെ കവർച്ച; 16 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

കാസർകോട് പൂട്ടിയിട്ട വീട്ടിൽനിന്നു 3 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിലായത് 16 വർഷത്തിനു ശേഷം. വയനാട് പനമരം കുളിവയൽ ചെറുവട്ടൂർ കടശ്ശേരി വളപ്പിൽ റഷീദിനെ (38) ആണ്  കാസർകോട് എസ്‌ഐ പി.പി.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടി ജയിലിലെത്തി അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ റിമാൻഡിലാണ് റഷീദ്. തളങ്കര ഖാസി ലെയ്‌നിലെ പി.എ.താജുദ്ദീന്റെ വീട്ടിൽ 2006 ഒക്ടോബർ 18ന് രാത്രിയാണ് മോഷണം നടന്നത്. കവർച്ച നടന്ന വീട്ടിൽനിന്ന് അന്നു പൊലീസ് വിരലടയാളം ശേഖരിച്ചിരുന്നു….

Read More

രാജീവ് ഗാന്ധി വധക്കേസ്; പ്രതി മുരുകനും പുറത്തേക്ക്, യുകെയിൽ മകളെ കാണാൻ പോകാൻ അപേക്ഷ നൽകും

രാജീവ് ഗാന്ധി വധക്കേസ് പ്രതികളും ശ്രീലങ്കൻ പൗരന്മാരുമായ മുരുകൻ, റോബർട് പയസ്, ജയകുമാർ എന്നിവരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ കഴിയുന്ന മൂന്ന് പേരെയും, യാത്രാരേഖകൾക്കുള്ള അപേക്ഷ നൽകാനായി നാളെ ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ എത്തിക്കും. തിരുച്ചിറപ്പള്ളി ജില്ലാ കളക്ടറാണ് മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാനായി രാജ്യം വിടാൻ അനുവദിക്കണമെന്ന മുരുകന്റെ ഹർജിയിലാണ് കളക്ടര്‍ നിലപാട് അറിയിച്ചത്. ശ്രീലങ്ക പാസ്പോർട്ടും യാത്രരേഖകളും അനുവദിച്ചാൽ ഇവർക്ക് ഇന്ത്യ വിടാനാകും. എന്നാൽ ചെന്നൈ…

Read More

സിദ്ധാർഥന്റെ മരണം: ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ സിദ്ധാർഥന്റെ മരണത്തിൽ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്. പ്രതികളായ സിന്‍ജോ ജോൺസന്‍, അമീൻ അക്ബറലി, ആദിത്യൻ, ആർ.എസ് കാശിനാഥൻ, ഡാനിഷ്, സൗദ് റിസാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കേസിന്റെ അന്വേഷണം ഒരാഴ്ചയ്ക്കകം സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് സൂചന. അതിനുമുന്‍പ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. സിദ്ധാർഥന്റെ മരണത്തില്‍ കേസന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും…

Read More

റഷ്യൻ യുദ്ധമേഖലയിലേക്ക് മനുഷ്യക്കടത്ത്; തിരുവനന്തപുരം സ്വദേശികളായ മൂന്ന് മലയാളികളും പ്രതികൾ

റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റ‍ർ ചെയ്ത കേസിൽ മൂന്ന് മലയാളികളും പ്രതികൾ. തിരുവനന്തപുരം സ്വദേശികളാണ് മൂന്ന് പേരടക്കം ആകെ 19 പേരെയാണ് സിബിഐ പ്രതിചേർത്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ ഇന്നലെ സിബിഐ പരിശോധന നടത്തിയിരുന്നു. ജോലിയുടെ പേരിൽ ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി റഷ്യൻ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തിന് പുറമേ ദില്ലി, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉൾപ്പെടെ…

Read More