
രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പ് ഇല്ല; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളെ ന്യായീകരിക്കാനില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വിവാഹ സത്കാരത്തിൽ രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ന്യായീകരിക്കാനോ അതിനെ നീതീകരിക്കാനോ കോൺഗ്രസിനെയും രക്തസാക്ഷികളെയും സ്‌നേഹിക്കുന്നവർക്ക് സാധ്യമല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു. അക്ഷന്തവ്യമായ അപരാധമാണ് അവർ കോൺഗ്രസ് പാർട്ടിയോടും രക്തസാക്ഷി കുടുംബങ്ങളോടും ചെയ്തിട്ടുള്ളത്. ഇത് ക്ഷമിക്കാൻ ആവുന്ന ഒന്നല്ല. അവർ തീർച്ചയായും പാർട്ടി നടപടികൾ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്…