എരഞ്ഞിപ്പലം ഫസീല കൊലക്കേസ് ; പ്രതി സനൂഫ് പൊലീസ് പിടിയിൽ

കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് ചെന്നെയിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം അബ്ദുൾ സനൂഫിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ട ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് തലേന്ന്…

Read More

സ്ത്രീയെ കടന്ന പിടിച്ച കേസിൽ അറസ്റ്റിലായി ; വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ വിഷം കഴിച്ച് പ്രതിയുടെ ആത്മഹത്യാ ശ്രമം

പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്ത് ആണ് സംഭവം. സംഭവത്തെ തുടർന്ന് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ചത്. സ്ത്രീയെ കടന്നു പിടിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിലാണു ഹരീഷിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. 

Read More

ആളില്ലാത്ത സ്ഥാപനങ്ങൾ നോക്കി മോഷണം ; പ്രതി പിടിയിൽ

ആളില്ലാത്ത സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതിയെ മാറനല്ലൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം പൂവച്ചൽ ഉണ്ടപ്പാറ സിഎസ്ഐ പള്ളിക്ക് സമീപം കുഞ്ചു വീട്ടിൽ ഷറഫുദ്ദീൻ(42) ആണ് പിടിയിലായത്. പട്ടാപ്പകൽ ആളില്ലാത്ത സ്ഥാപനങ്ങൾ മനസ്സിലാക്കി ഇവിടെ കയറി പണം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 29ന് ആണ് പ്രതി രാവിലെ പത്തരയോടെ ഊരൂട്ടമ്പലം ആശാ ഫർണിച്ചർ കടയിയിൽ മുറിക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 18,000 രൂപ മോഷ്ടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്…

Read More

മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ പെട്രോൾ തീർന്നു ; ടാങ്ക് കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് നാട്ടുകാരുടെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയുമായ മുഹമ്മദ് ഹക്കിം(26) ആണ് പിടിയിലായത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കഴിഞ്ഞ ദിവസം അര്‍ധരാത്രി വരുന്നതിനിടെ കോഴിക്കോട് ദേശീയപാതയില്‍ പാലോറമലയില്‍ വെച്ച് പെട്രോള്‍ തീര്‍ന്നു പോവുകയായിരുന്നു. തുടര്‍ന്ന് റോഡരികിലേക്ക് വണ്ടി മാറ്റി ടാങ്ക് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്തു. കൃത്യമായ മറുപടി നല്‍കാതെ തട്ടിക്കയറിയ മുഹമ്മദ് ഹക്കിമിന്റെ…

Read More

ശീതള പാനിയത്തിൽ മദ്യം കലർത്തി നൽകിയ ശേഷം 22 കാരിയെ പീഡിപ്പിച്ചു ; പ്രതിയായ 75 കാരൻ 27 ദിവസത്തിന് ശേഷം കീഴടങ്ങി

ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് മുൻ ഹോർട്ടികോപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് കീഴടങ്ങിയത്. 27 ദിവസമായി പ്രതി ഒളിവിലാണ്. 22 വയസുകാരിയായ വീട്ടുജോലിക്കു നിന്ന പെൺകുട്ടിയെ ആണ് ഇയാൾ ശീതള പാനീയത്തിൽ മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. 75 വയസുകാരനായ പ്രതി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ഇരുന്ന വ്യക്തിയാണ്. ഇയാൾക്കായി പോലീസ് ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കിയിരുന്നു. ദേഹാസ്വാസ്ഥ്യത…

Read More

കസ്റ്റഡി തെരഞ്ഞെടുപ്പായത് കൊണ്ട്: ദിവ്യ വിഐപി പ്രതിയെന്ന് വി.ഡി സതീശൻ

ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശപ്രകാരം സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ്. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങൾ പൊളിച്ചു. പ്രതിപക്ഷത്തിൻ്റെ ആരോപണം മുൻകൂർ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായി. മുൻകൂർ ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകം പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉപജാപക സംഘത്തിൻ്റെ പിടിയിലാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദിവ്യ വിഐപി പ്രതിയാണെന്നും പൊലീസ്…

Read More

കെഎസ്ആര്‍ടിസി ബസിൽ നിന്ന് സ്വര്‍ണം കവർന്ന പ്രതികള്‍ പിടിയില്‍

മലപ്പുറം എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസിൽ നിന്ന് സ്വര്‍ണം കവർന്ന പ്രതികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തി. ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് മോഷണം പോയത്. തൃശൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലെ ജീവനക്കാരൻ സ്വർണാഭരണത്തിന്റെ മോഡലുകൾ കാണിക്കാനായി തിരൂരിലേക്ക് വന്ന് തിരിച്ച് പോകും വഴിയാണ് മോഷണം നടന്നത്.

Read More

തൂണേരി ഷിബിൻ വധക്കേസ്: ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

തൂണേരി ഷിബിൻ വധക്കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഡിവൈഎഫ്‌ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി…

Read More

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു: ബീനാ ആന്റണി, മനോജ്, സ്വാസിക എന്നിവർക്കെതിരെ കേസ്

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടി ബീനാ ആന്റണി, നടനും ബീനയുടെ ഭർത്താവുമായ മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ കേസ്. ബീനാ ആന്റണിയെ ഒന്നാം പ്രതിയാക്കിയും മനോജ് രണ്ടാം പ്രതിയാക്കിയും നടി സ്വാസിക മൂന്നാം പ്രതിയാക്കിയും നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മൂവർക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഹേമാ…

Read More

മയക്കുമരുന്ന് കടത്ത് ; പ്രതികളെ ബഹ്റൈനിൽ എത്തിക്കാനുള്ള ശ്രമവുമായി അധികൃതർ

1,30,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത സു​പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ളെ ബ​ഹ്റൈ​നി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്റെ സൂ​ത്ര​ധാ​ര​രെ​ന്ന് ക​രു​തു​ന്ന പ്ര​തി​ക​ൾ ര​ണ്ടു​പേ​രും 26 വ​യ​സ്സു​ള്ള​വ​രാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​യ​ർ​പോ​ർ​ട്ടി​ൽ 6,40,000 ദി​നാ​ർ (ഏ​ക​ദേ​ശം 1.7 ദ​ശ​ല​ക്ഷം ഡോ​ള​ർ) മൂ​ല്യ​മു​ള്ള ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റം​സ്, മ​യ​ക്കു​മ​രു​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് യൂ​നി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യാ​ണ് കാ​ർ​ഗോ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ്ര​ത്യേ​ക വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ…

Read More