കളമശ്ശേരി സ്‌ഫോടന കേസ് പ്രതി മാർട്ടിനെ റിമാൻഡ് ചെയ്തു

കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. ഡൊമിനിക് മാർട്ടിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. അഭിഭാഷകൻ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാർട്ടിൻ കോടതിയിൽ ആവർത്തിച്ചു. ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഡൊമിനിക് മാർട്ടിനെ ഹാജരാക്കിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ്, വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്.  കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ…

Read More

സ്വർണക്കടത്ത് കേസ്‌; പ്രതികൾക്ക് പിഴ

സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്രകുമാറിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസിൽ 60.60 കോടി രൂപയാണ് പിഴ. യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി,…

Read More

തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പ്: പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി

തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ ബാങ്കിനു നഷ്ടപ്പെട്ടതായി കണ്ടെത്തിയ തുക തിരിച്ചുപിടിക്കാൻ പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണക്കെടുപ്പു തുടങ്ങി. മുതലും പലിശയുമായി 350 കോടി രൂപയുടെ നഷ്ടം ബെനാമി വായ്പ തട്ടിപ്പിലൂടെ കരുവന്നൂർ ബാങ്കിൽ സംഭവിച്ചതായാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. ഇതിൽ 184 കോടി രൂപയോളം മുതലിനത്തിൽ നഷ്ടപ്പെട്ടതാണ്. അതിൽതന്നെ 39 പ്രതികളുടെ 88.45 കോടി രൂപയുടെ സ്വത്തുവകകൾ മാത്രമാണ് ഇ.ഡിക്കു കണ്ടുകെട്ടാൻ കഴിഞ്ഞത്. പ്രാഥമിക കുറ്റപത്രം…

Read More

കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ്  കോടതിയില്‍ വിശദമാക്കി. അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും ഇയാൾ പറഞ്ഞു. പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം….

Read More

മണർകാട് 15കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ട കേസ്; 20 വർഷം തടവ് ശിക്ഷ

മണർകാട് പോക്‌സോ പീഡന കൊലപാതക കേസിൽ പ്രതി കുറ്റവാളിയെന്ന് വിചാരണ കോടതി വിധി. 2019 ൽ 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അജേഷിനെ കോടതി ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരം 20 വർഷം തടവും ഐപിസി 302 അനുസരിച്ച് ജീവപര്യന്തവുമാണ് ശിക്ഷ. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ജനുവരി 17 ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 15 വയസുകാരിയായ പെൺകുട്ടിയെ താമസ സ്ഥലത്ത് വിളിച്ചു…

Read More

‘മൊബൈൽ ഫോൺ കാണാനില്ല’; പൊലീസുകാരന്റെ ആത്മഹത്യയിൽ ആരോപണവുമായി കുടുംബം

പൊലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിച്ച സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു. സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പാർക്കിം​ഗ് ഏരിയായിൽ സുധീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം സംഭവ…

Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്ന് ആരോപണം; കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു

ചടയമംഗലത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർത്ഥികളെയും വിട്ടയച്ചു. യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേൾവിപരിമിതിയുള്ള സംസാര ശേഷിയില്ലാത്തവരാണ് ഇവർ അഞ്ച് പേരും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയന്ന് ആരോപിച്ചാണ് ഇന്നലെ രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹോണടിച്ചിട്ടും ഇവർ മാറിയില്ലെന്നായിരുന്നു ആരോപണം.  ഇവർക്ക് കേൾവിപരിമിതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിട്ടയച്ചത്. തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാർഥികളാണ് ഇവർ.  നിഷിലെ അധികൃതർക്കൊപ്പമാണ് ഇവരെ വിട്ടയച്ചത്. അർദ്ധരാത്രിയോടെ അഞ്ചുപേരും തിരുവനന്തപുരത്ത് എത്തി. ഇവർക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും പൊലീസ്…

Read More

പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസ്: സഫർ ഷാ കുറ്റക്കാരനെന്ന് പോക്സോ കോടതി

പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷാ കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞു. ശിക്ഷ ഇന്നു ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും. 2020 ജനുവരി 7നാണ് സംഭവം നടന്നത്. ആലപ്പുഴ തുറവുർ സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാർഥിനിയെ കാറിൽ കയറ്റികൊണ്ടുപോയി വാൽപ്പാറയിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രണയം നിരസിച്ചതിനെ തുടർന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു…

Read More

ഷാരോണിനെ കൊന്ന കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.  തമിഴ്നാട് പാളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട…

Read More

മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ്: വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ ആറുമാസത്തേക്ക് വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ആനക്കൊമ്പ് കേസിലെ വിചാരണക്കായി മോഹൻലാൽ അടക്കമുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ടു ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ, പൊതുതാത്‌പര്യത്തിന് വിരുദ്ധമാണെന്ന് കണ്ട് കോടതി തള്ളിയിരുന്നു. മോഹൻലാലിന്റെ എറണാകുളത്തെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് 2011-ലാണ് ആദായനികതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറി….

Read More