ഡോ.വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുറത്താക്കി

ഡോക്ടറായിരുന്ന വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും അധ്യാപകനുമായ ജി.സന്ദീപിനെ വിദ്യാഭ്യസ വകുപ്പിൽ നിന്ന് പുറത്താക്കി. കൊല്ലം നെടുമ്പന യു.പി സ്കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്. ഇയാളെ നേരത്തെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി പറഞ്ഞു.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി ആരോഗ്യ സർവകലാശാല കഴിഞ്ഞ ദിവസം എംബിബിഎസ് നൽകിയിരുന്നു. തൃശൂർ ആരോഗ്യ സർവകലാശാലയിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്…

Read More