
ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്; പ്രതികള്‍ കുറ്റക്കാരെന്ന് പോക്‌സോ കോടതി
കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ കുറ്റക്കാരെന്ന് പോക്‌സോ കോടതി. അടുക്കത്ത് പാറച്ചാലില്‍ ഷിബു, ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരാണ് പ്രതികള്‍. നാദാപുരം പോക്‌സോ കോടതി ഉച്ചയ്ക്ക് ശേഷം ശിക്ഷ വിധിക്കും. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2021 ഒക്ടോബറിലായിരുന്നു സംഭവം. സായൂജും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇത് മുതലെടുത്ത് സായൂജ് പെണ്‍കുട്ടിയെ ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും അവിടെവച്ച് ജ്യൂസീല്‍ ലഹരി മരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു….