വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിക്ക് നേരേ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

എറണാകുളത്ത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി(47)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ ഒന്‍പതാം തീയതി രാത്രി 11 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. വീട്ടിലെ ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കരുതിയ ആസിഡ് ജനല്‍വഴി ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. ഇതിനുശേഷം സെപ്റ്റംബര്‍…

Read More

തിരുവനന്തപുരം പേട്ടയിൽ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതി കൊല്ലത്ത് നിന്ന് പിടിയിൽ

തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ. പ്രതിയെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. കുട്ടിയും സഹോദരങ്ങളും ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. കുട്ടിയെ ഉപദ്രവിക്കാനുള്ള ഉദേശ്യത്തോടെയാണ് തട്ടി കൊണ്ടു പോയതെന്നും കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി പിടിക്കുകയും അബോധാവസ്ഥയിൽ ആയപ്പോൾ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ…

Read More

ഇൻഷുറൻസ് തുക ലഭിക്കാൻ മറ്റൊരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം തമിഴ്നാട്ടിൽ, പ്രതികൾ അറസ്റ്റിൽ

തമിഴ്നാട്ടിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചെന്നൈ സ്വദേശി സുരേഷ് നടത്തിയ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത്. സിനിമ കഥയെ വെല്ലുന്ന കൊലപാതക കേസില്‍ സുരേഷും രണ്ട് സുഹൃത്തുക്കളും പിടിയിലായി. 1984ൽ 30 ലക്ഷം രൂപയുടെ ഇന്‍ഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ആലപ്പുഴയിൽ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയതിന് സമാനമായ കൊലപാതകമാണ് ഇപ്പോള്‍ ചെന്നൈയിൽ സംഭവിച്ചിരിക്കുന്നത്. ചെന്നൈ ജില്ലയിലെ അയനാപുരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണൻ എന്നയാളാണ് 1 കോടി രൂപയുടെ ഇൻഷുറൻസ് തുക…

Read More