
അച്ചടക്കലംഘനം നടത്തി; ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസിൽ നിന്ന് തിരിച്ചയച്ചു
അച്ചടക്കലംഘനം നടത്തിയതിനാൽ ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസിൽനിന്ന് തിരിച്ചയച്ചു. അക്രഡിറ്റേഷൻ കാർഡ് ദുരുപയോഗം ചെയ്‌തെന്ന് കാട്ടിയാണ് നടപടി. അനിയത്തിക്ക് തന്റെ ഔദ്യോഗിക അക്രഡിറ്റേഷൻ കാർഡ് കൈമാറിയതാണ് നടപടിക്ക് ഇടയാക്കിയത്. വനിതാ 53 കിലോഗ്രാം വിഭാഗം പ്രീക്വാർട്ടറിൽ അന്തിം പംഗൽ തുർക്കിയുടെ സൈനബ് യെറ്റാഗിലിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. 10-0 ന് ആയിരുന്നു തോൽവി. ഗെയിംസ് വില്ലേജിൽ സൂക്ഷിച്ച തന്റെ സാധനങ്ങൾ എടുക്കുന്നതിനായി അനിയത്തിക്ക് തൻറെ അക്രഡിറ്റേഷൻ കാർഡ് കൈമാറുകയായിരുന്നു. ഇതുമായി അനിയത്തി ഗെയിംസ് വില്ലേജിൽ…