
ഷാർജയിൽ കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്ചിലർ വിലക്ക് കർശനമാക്കും
കുടുംബ താമസ കേന്ദ്രങ്ങളിൽ പുരുഷന്മാർ തനിച്ചു താമസിക്കുന്നതു (ബാച്ചിലർ) വിലക്കുന്ന നിയമം ഷാർജയിൽ കർശനമാക്കുന്നു. ഷാർജ ഉപഭരണാധികാരിയും കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ (എസ്ഇസി) യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. കുടുംബ പാർപ്പിട കേന്ദ്രങ്ങളിലോ സമീപത്തോ ബാച്ചിലർമാർക്ക് താമസം അനുവദിക്കരുതെന്നാണ് നിർദേശം. ഇത്തരക്കാരെ പ്രത്യേക സ്ഥലങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മാറ്റാനാണ് ആലോചിക്കുന്നത്. എമിറേറ്റിൽ സാമൂഹിക സുരക്ഷ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുസംബന്ധിച്ച്…