
‘ഒരു ലക്ഷത്തിലധികം പേർക്ക് താമസസൗകര്യം; 3000 പ്രത്യേക ട്രെയിനുകൾ’: കുംഭമേളയ്ക്ക് ക്രമീകരണങ്ങളുമായി ഐആർസിടിസി
മഹാകുംഭ മേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളുമായി ഐആർസിടിസി. ഏകദേശം 3000 ഫെയർ സ്‌പെഷ്യൽ ട്രെയിനുകൾക്കൊപ്പം ഒരു ലക്ഷത്തിലധികം യാത്രക്കാർക്ക് താമസ സൗകര്യവുമാണ് ഒരുങ്ങുന്നത്. ഇന്ത്യൻ റെയിൽവേയുടെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗമായ ഐആർസിടിസി ത്രിവേണി സംഗമത്തിന് സമീപം ടെന്റ് സിറ്റി, മഹാകുംഭ് ഗ്രാമം ഒരുക്കിയിട്ടുണ്ട്. ഇവിടെ താമസം, ഭക്ഷണം, വൈദ്യസഹായ എന്നിങ്ങനെ ലോകോത്തര സൗകര്യങ്ങൾക്കൊപ്പം സുരക്ഷാ സൗകര്യങ്ങളും ലഭ്യമാക്കും. പ്രയാഗ്‌രാജിലെ അരയിലിലെ നൈനിയിലെ സെക്ടർ നമ്പർ 25-ൽ സ്ഥിതി ചെയ്യുന്ന ടെന്‍റ് സിറ്റി ഗംഗയുടെ തീരത്ത്…