
ലോറി അപകടം: ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങി ഗതാഗത വകുപ്പ്
ലോറികൾ നിരത്തിൽ പായുന്നത് നിയന്ത്രിക്കാൻ നടപടികളില്ലാതിരിക്കെ, ഗതാഗത വകുപ്പ് അവർക്ക് ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങുന്നു. ടിപ്പർ ഡ്രൈവർമാരെയാണ് പ്രത്യേകം പരിഗണിക്കുന്നത്. ഇന്നലെ രാവിലെ നടക്കാൻ പോയ ഒരാളുടെ ജീവൻ കൊച്ചിയിൽ ടോറസ് ലോറി കവർന്നപ്പോൾ കരുനാഗപ്പള്ളിയിൽ തടിലോറി വീട്ടമ്മയുടെ ജീവൻ പന്താടി! ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി. ഓരോ ആർ.ടി ഓഫീസിനു കീഴിലും രജിസ്റ്റർ ചെയ്തിട്ടുള്ള ടിപ്പർ, ലോറി ഡ്രൈവർമാരുടെ ലിസ്റ്റ് തയ്യാറാക്കി പരിശീലനം കൊടുക്കാനാണ് തീരുമാനം. ശ്രീചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെയും കെ.എസ്.ആർ.ടി.സി ട്രെയിനിംഗ് സെന്ററിലെയും…