അന്ന് റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ സുമലതയ്ക്ക് പരിക്കേറ്റു, നല്ല ലക്ഷണമാണെന്ന് ജോത്സ്യൻ;ബാബു നമ്പൂതിരി

 മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബാബു നമ്പൂതിരി. നിരവധി സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിരവധി തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട്. ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയിൽ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനിൽ അപകടം നടന്നതിനെ കുറിച്ച് നടൻ പങ്കുവെച്ച കാര്യങ്ങൾ വൈറലാവുകയാണ്. അന്ന് നായികയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഷൂട്ടിങ് നിർത്തി വെക്കേണ്ട അവസ്ഥ വരെ ഉണ്ടായെന്നും മാസ്റ്റർബിൻ യൂട്യൂബ്…

Read More

യുവ ക്രിക്കറ്റര്‍ മുഷീര്‍ ഖാന് കാറപകടത്തിൽ ​ഗുരുതര പരിക്ക്; ഇറാനി ട്രോഫി, രഞ്ജി ട്രോഫി മത്സരങ്ങള്‍ നഷ്ടമായേക്കും

മുംബൈയുടെ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്. മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാനാണ് അപകടത്തിൽപ്പെട്ടത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പിനായി അസംഗഢില്‍നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെ ഇന്നെ വൈകിട്ടാണ് സംഭവം. കാര്‍ അഞ്ചോളം തവണ റോഡില്‍ മലക്കം മറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മുഷീര്‍ ഖാൻ, പിതാവ് സര്‍ഫറാസ് ഖാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. പരിക്ക് ​ഗുരുതരമായതിനാൽ ഏകദേശം മൂന്ന്…

Read More

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായര്‍, സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാ​ഹം

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ. നവ്യ നായരുടെ പ്രവൃത്തിക്ക് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ആലപ്പുഴ പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശിന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറി പിന്തുടർന്ന് നിർത്തിക്കുകയായിരുന്നു നവ്യ. തുടർന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിനെ അറിയിക്കുകയും രമേശിന് ചികിത്സ ഉറപ്പാക്കിയ ശേഷവുമാണ് നവ്യ മടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നവീകരണത്തിനുള്ള…

Read More

മൈനാഗപ്പള്ളിയിലെ അപകടത്തിന്റെ പിറ്റേദിവസം ഇൻഷ്വറൻസ് പുതുക്കി; കാറുടമയെ ‍ചോദ്യം ചെയ്യുമെന്ന് പൊലീസ്

മൈനാഗപ്പള്ളിയിൽ ‌സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. അപകടത്തിന് ശേഷം കാറിന്റെ ഇൻഷ്വറൻസ് പോളിസി പുതുക്കി. കെഎൽ 23ക്യൂ 9347 എന്ന കാറിടിച്ചാണ് ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ദാരുണമായി കൊല്ലപ്പെട്ടത്.കാറിന്റെ ഇൻഷ്വറൻസ് കാലാവധി ഈ മാസം 13ന് അവസാനിച്ചിരുന്നു. അപകടം നടന്ന ദിവസം കാറിന് ഇൻഷ്വറൻസ് ഇല്ലായിരുന്നു. അപകടശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് തുടർപോളിസി ഓൺലൈൻ വഴി എടുത്തു. 16 മുതൽ ഒരു വർഷത്തേക്കാണ് പുതിയ…

Read More

ഇടിച്ചിട്ട കാർ നിർത്താതെ പോയി; യുവാവ് രക്തം വാർന്ന് മരിച്ചു

കണ്ണൂർ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാർ ഇടിച്ചിട്ടത്. റോഡിലേക്ക് തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം റോഡരികിൽ കിടന്നു. നാട്ടുകാരെത്തി റിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു; വെള്ളറടയിൽ ചികിത്സ ലഭിക്കാതെ 52കാരൻ മരിച്ചു

തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ചു പരുക്കേറ്റയാളെ വാഹനത്തിലുണ്ടായിരുന്നവര്‍ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു. ചികിത്സ ലഭിക്കാതെ ഇയാള്‍ മരിച്ചു. കലിങ്ക്നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളയുകയായിരുന്നു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി…

Read More

ജോലിക്കിടെ ട്രക്ക് മറിഞ്ഞു; യു.എ.ഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം.

Read More

കുവൈത്തിൽ ആറ് നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്ന് വീണ് അപകടം

കുവൈത്ത് ജാബ്രിയയിലെ ആറു നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. റിപ്പോർട്ട് ലഭിച്ചയുടൻ ഫയർഫോഴ്സ് ടീം സ്ഥലത്തെത്തിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടോയെന്നറിയാൻ സംഘം തിരച്ചിൽ നടത്തുകയാണെന്നും ഫയർഫോഴ്സ് അറിയിച്ചു.

Read More

‘അത് വായിലേക്ക് ഒഴിച്ച് തന്നു, പിന്നാലെ പുകച്ചിൽ പോലെ തോന്നി’; ശബ്ദം പോയതിനെക്കുറിച്ച് കലാരഞ്ജിനി

ചെറിയ പ്രായത്തിൽ അഭിനയ രംഗത്തെത്തി ഇന്നും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് കലാരഞ്ജിനി. അടഞ്ഞ ശബ്ദമാണ് കലാരഞ്ജിനിക്ക് ഉള്ളത്. ഇപ്പോഴിതാ തന്റെ ശബ്ദത്തിനെന്താണ് പറ്റിയതെന്ന് ഒരു ഓൺലൈൻ മാധ്യമത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അപകടത്തിലുടേയാണ് തന്റെ ശബ്ദം ഇങ്ങനെ ആയതെന്നാണ് കലാരഞ്ജിനി പറഞ്ഞത്. ‘വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം ഉണ്ടായത്. പ്രേം നസീറയിരുന്നു ചിത്രത്തിലെ നായകൻ. അതിൽ എന്റെ കഥാപാത്രത്തിന്റെ വായിൽ നിന്ന് ചോര വരുന്ന സീനുണ്ട്. അന്ന് ചുവപ്പ് നിറമുള്ള പൗഡറിൽ…

Read More

തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 5 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച രാത്രിയാണ് അപകടം. ചെന്നൈ – തിരുപ്പതി ദേശീയപാതയിൽ വച്ച് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന…

Read More