അബുദാബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം ; രണ്ട് മലയാളികൾ മരിച്ചു

മാലിന്യ ടാങ്ക്​ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്​ രണ്ട്​ മലയാളികൾ അബൂദബിയിൽ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. അല്‍ റീം ഐലൻഡിലെ താമസ​ കെട്ടിടത്തിൽ ബുധനാഴ്ച ഉച്ചക്ക്​ 2.20നായിരുന്നു അപകടം. പാലക്കാട് സ്വദേശി രാജ്കുമാര്‍ ,പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് വള്ളിക്കോട് എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബ്​ സ്വദേശിയാണ്​ രക്ഷപ്പെട്ടതെന്നാണ്​ വിവരം. ഇയാൾ ഐ.സി.യുവിയിൽ ചികിത്സയിലാണ്​. ബുധനാഴ്ച ഉച്ചയോടെയാണ്​ മലയാളികളായ തൊഴിലാളികൾ മാലിന്യ ടാങ്ക്​ വൃത്തിയാക്കാൻ ആരംഭിച്ചത്​. ഇതിനിടെ ആദ്യം ടാങ്കിൽ ഇറങ്ങിയ ആളെ കാണാതാവുകയായിരുന്നു. തുടർന്ന്​ രണ്ടാമത്തെ ആളും…

Read More

ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽപ്പെട്ടാൽ കർശന നടപടിക്ക് എംവിഡി; ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി

ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി. 1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുള്ളതാണ്. ഇപ്പോൾ…

Read More

വടക്കാഞ്ചേരിയിൽ കാറിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ 15 വയസ്, മുഹമ്മദ് റോഷൻ 15 വയസ് എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

Read More

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു: ഒരാളെ കാണാനില്ല

കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി…

Read More

‘നിയമം പാലിക്കാൻ ബാധ്യസ്ഥൻ’; വാഹനാപകടത്തിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടൻ ബൈജു

കാർ ആക്സിഡന്റിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടൻ ബൈജു സന്തോഷ്. രാജ്യത്തെ എല്ലാ നിയമങ്ങളും എല്ലാവരെയും പോലെ അനുസരിക്കാൻ താനും ബാദ്ധ്യസ്ഥനാണ്. തനിക്ക് കൊമ്പൊന്നുമില്ലെന്നും അങ്ങനെ ചിന്തിക്കുന്ന ആളുമല്ല താനെന്നും ബൈജു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ബൈജുവിന്റെ വാക്കുകൾ നമസ്‌കാരം, ഞായറാഴ്ചത്തെ എന്റെ ആക്സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമൊക്കെ സോഷ്യൽ മീഡിയ വഴി പരക്കുകയുണ്ടായി. ഇതിന്റെ യഥാർത്ഥ സംഗതി എന്താണെന്ന് കൂടി പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് അല്ലെങ്കിൽ അറിയിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണ്. ഞായറാഴ്ച കവടിയാർ ഭാഗത്ത്…

Read More

കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കോലഞ്ചേരിക്ക് സമീപം പാങ്കോട് ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ആലുവ കൊമ്പാറ സ്വദേശികളായ കാർത്തിക് എം.അനിൽ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ പുറത്തെത്തിച്ചത്. കാർ റോഡിലെ…

Read More

തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിലെ കാളിയമ്പുഴയിലേക്ക് നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നു. കണ്ടപ്പംചാൽ സ്വദേശി കമല വാസി, ആനക്കാംപോയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു എന്നവരാണ് അപകടത്തിൽ മരിച്ചത്. 26 പേർക്ക് പരിക്കേറ്റിരുന്നു.

Read More

ബസിന്‍റെ ടയറുകൾക്ക് കുഴപ്പമില്ല; ബ്രേക്ക് തകരാറല്ല: കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആർ ടി ഒ അറിയിച്ചു. അപകടമുണ്ടായ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്ന് പരിശോധന നടത്തും. അപകട കാരണം കണ്ടെത്താനാണ്…

Read More

തിരുവമ്പാടി ബസ് അപകടം; റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഗതാഗത മന്ത്രി

കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനിയും മരിച്ചിരുന്നു. വേലംകുന്നേൽ കമലം (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും…

Read More

കോഴിക്കോട് കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി ; നിരവധി പേരുടെ പരിക്ക് ഗുരുതരം

കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ​ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവമ്പാടിയിലെയും ഓമശേരിയിലെയും സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ പേരെയും ബസിൽ നിന്ന് പുറത്തെത്തിച്ചതായാണ് വിവരം.അതേസമയം പുഴയിൽ നിന്ന് ബസ് പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല.ആനക്കാംപൊയിൽ ഭാഗത്ത് നിന്നുവന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ…

Read More