കൊച്ചിയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; നിരവധി പേർക്ക് പരുക്ക്

കളമശ്ശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ കളമശ്ശേരി ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ട് ടയർ മാറുന്നതിനിടെ പിന്നിൽനിന്നുവന്ന കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ ടയർ മാറ്റുകയായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് അപകടത്തിൽ ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ മറ്റ് ഏഴുപേരെ കളമശ്ശേരി…

Read More

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചിയിൽ അമിതവേഗതയിൽ സ‌ഞ്ചരിച്ച സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവർ അറസ്റ്റിൽ. ദീപു കുമാർ എന്നയാളാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് ആണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. വൈപ്പിൻ സ്വദേശി ആന്‍റണിയാണ് അപകടത്തിൽ മരിച്ചത്. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ…

Read More

കൊച്ചിയിൽ 3 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

പട്ടിമറ്റം വലമ്പൂർ തട്ടാംമുകളിൽ മൂന്നു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലു പേർക്കു ഗുരുതര പരുക്കേറ്റു. വലമ്പൂർ മൂലേക്കുഴി സ്വദേശി എം.എസ്.അഭിഷേക് (21) ആണ് മരിച്ചത്. കോലഞ്ചേരി സ്വദേശി സാബിർ (30), വലമ്പൂർ സ്വദേശികളായ അഭിജിത് മണി (20), അനിരുദ്ധ് രാജു (20), കടയിരുപ്പു സ്വദേശി മൂത്താരിയിൽ കേനസ് ബോസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11നാണ് അപകടമുണ്ടായത്. ടർഫിൽ കളി കഴിഞ്ഞ ശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു അഭിഷേക്. ഇതിനിടെ, അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു…

Read More

പത്തനംതിട്ടയിൽ മോക്ക് ഡ്രില്ലിനിടെ അപകടം

പത്തനംതിട്ട വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ  മോക്ഡ്രില്ലിനിടെ അപകടം. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ് ഒഴുക്കിൽപ്പെട്ടത്. ഫയർ  ഫോഴ്‌സിന്റെ സ്‌ക്രൂബ ടീം  ഇയാളെ കരയ്ക്ക് എടുത്ത്  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്തെമ്പാടും മോക്ഡ്രിൽ നടക്കുന്നുണ്ട്. വെണിക്കുളത്ത് സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ നീന്തലറിയാവുന്ന നാല് നാട്ടുകാരുടെ സഹായം സംഘാടകർ തേടിയിരുന്നു. ഇതേ തുടർന്നാണ് ബിനു അടക്കമുള്ള നാല് പേർ മോക്ക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാൽ ഒഴുക്കിൽപെടുകയായിരുന്നു. ഉടൻ തന്നെ സ്‌കൂബ ഡൈവിങ്…

Read More

ബസും കാറും കൂട്ടിയിടിച്ചു; തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 4 പേ‍ര്‍ മരിച്ചു

തൃശ്ശൂർ എറവിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചവർ. നാല് പേരും കുടുംബത്തിലെ അംഗങ്ങളാണ്. ഉച്ചക്ക് 12:45 ഓടെയായിരുന്നു അപകടമുണ്ടായത്. 

Read More

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; കുട്ടിയുടെ നില ഗുരുതരം

ആന്ധ്രയിൽനിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു 12 പേർക്കു പരുക്ക്. ളാഹ വിളക്കുവഞ്ചിയിലാണു അപകടം. ഗുരുതരമായി പരുക്കേറ്റ 4 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.  ബസിനടിയിൽ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷം രക്ഷപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമാണ്….

Read More

വടക്കഞ്ചേരി ബസ് അപകടം, സ്കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ച്ച സംഭവിച്ചെന്ന് ഹൈക്കോടതി

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും സുരക്ഷാ…

Read More

വെഞ്ഞാറമൂട് അപകടം; ഡ്രൈവറുടെയും മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

 തിരുവനന്തപുരം വെഞ്ഞാറമൂട് ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറി യുവാവ് മരിച്ച സംഭവത്തില്‍ ആംബുലൻസ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. അഡി. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറും സംഘവും അപകട സ്ഥലം സന്ദർശിച്ചു.  ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു (36) ആണ് മരിച്ചത്. ഷിബുവിന്റെ മകൾ പരുക്കേറ്റ് ചികിത്സയിലാണ്. കട്ടപ്പനയിൽനിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്. അപകടമുണ്ടായ സമയം ആംബുലൻസ് ഓടിച്ചിരുന്നത്…

Read More

സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; 9 മരണം

വടക്കഞ്ചേരി ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. 12 പേർക്കു ഗുരുതരമായി പരുക്കേറ്റു. 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആർടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ്…

Read More

ഇനിയെന്ന് നാട്ടിലേക്ക്. …. ദുരിതകിടക്കയിൽ കോഴിക്കോട് സ്വദേശി

വാഹാനാപകടത്തെത്തുടർന്ന് കുവൈത്തിലെ ദുരിതക്കിടക്കയിൽ 6 മാസത്തോളമായി മലയാളി നാട്ടിലേക്ക് മടങ്ങാനാവാതെ ജീവിതം തള്ളിനീക്കുന്നു. 2022 മാർച്ച് 17 ന് കുവൈത്തിലെ ഷുഹദ സിഗ്നലിൽ ഉണ്ടായ അപകടത്തെത്തുടർന്ന് റഹിം എന്ന കോഴിക്കോടുകാരന്റെ ജീവിതം മാറിമറിയുകയായിരുന്നു. കുവൈറ്റിൽ അറബിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന 44 കാരനായ റഹിം ഓടിച്ചിരുന്ന വാഹനം ഷുഹദ സിഗ്നലിൽ വച്ച് 6 മാസങ്ങൾക് മുൻപ് മറ്റു രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് എകരൂലിനടുത്ത എമ്മംപറമ്പ് സ്വദേശി റഹീമിന്റെ ജീവിതം ഇതിനെ തുടർന്ന് വഴിമുട്ടുകയായിരുന്നു. . അപകടത്തെ…

Read More