കിൻഫ്ര പാർക്കിലെ തീപിടിത്തം; കെട്ടിടത്തിന് അംഗീകാരമില്ല, വീഴ്ചയെന്ന് ഫയർ ഫോഴ്സ്

തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടുത്തം ഉണ്ടാകാം, ബ്ലീച്ചിങ് പൗഡറും ആൽക്കഹോളും കലർന്നാൽ തീപിടുത്തം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. സാനിറ്റിറ്റസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ…

Read More

ഹാരിയെയും മേഗനെയും പിന്തുടര്‍ന്ന് പാപ്പരാസികള്‍; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

പാപ്പരാസികളുടെ ‘ചേസിംഗ്’ മൂലം ഹാരി രാജകുമാരനും ഭാര്യ മേഗനും സഞ്ചരിച്ച കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മേഗൻറെ മാതാവും ഒപ്പമുണ്ടായിരുന്നു. ഒരു അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പാപ്പരാസികൾ ഇവരെ പിന്തുടർന്നത്. ഹാരിയും കുടുംബവും സഞ്ചരിച്ച കാറിന് പിന്നാലെ ഫോട്ടോഗ്രാഫർമാർ കൂടിയതോടെ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടാവുകയും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തതായി ഹാരിയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. 1997 ആഗസ്ത് 31ന് ഹാരിയുടെ മാതാവ് ഡയാന രാജകുമാരി ഇത്തരത്തിൽ…

Read More

താനൂർ ബോട്ടപകടം: അനുശോചനമറിയിച്ച് രാഷ്ട്രപതി

താനൂരിലെ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ട്വിറ്ററിലാണ് രാഷ്ട്രപതി അനുശോചനമറിയിച്ചത്. ‘കേരളത്തിലെ മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു’- രാഷ്ട്രപതി ട്വീറ്റ് ചെയ്തു. വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപാ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ…

Read More

‘താനൂർ അപകടം സ്പോൺസർ ചെയ്ത കൂട്ടക്കൊല; ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രിയും’: കെ സുധാകരൻ

താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്‌പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന താനൂരിൽ നിന്നുള്ള ബോട്ടപകടത്തിന്റെ വാർത്ത കേട്ടപ്പോൾ ഹൃദയം നുറുങ്ങി പോകുന്ന വേദനയാണ് തോന്നിയത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 22…

Read More

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് ദമ്പതികള്‍ ഉൾപ്പെടെ 3 പേർ മരിച്ചു; 3 പേർക്ക് പരുക്ക്

കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.  കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണം വിടുകയായിരുന്നു. ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് മരത്തിലിടിച്ച് മറിഞ്ഞത്. റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് ഗുരുതരമായി…

Read More

തീച്ചൂളയിലേക്ക് വീണ് അപകടം; അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി

പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്‌നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ  യൂണിവേഴ്‌സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീർ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങൾ…

Read More

കൊടൈക്കനാൽ യാത്ര കഴിഞ്ഞ് മടങ്ങിയ സംഘം അപകടത്തിൽപ്പെട്ടു; 2 മരണം

തൃശൂർ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ അനസ് (24), മുഹമ്മദ് ബിലാൽ (23), ഷിഹാസ് (24) എന്നിവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ യുവാക്കളുടെ സംഘം തിരൂരിലേക്കു മടങ്ങുമ്പോഴാണ് കാർ ലോറിയുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ…

Read More

പൂപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി

ഇടുക്കി പൂപ്പാറയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തിരുനെൽവേലി സ്വദേശി സുധ (20) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ സുധയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെ നടന്ന അപകടത്തിൽ സുധയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70) എന്നിവരും എട്ട് വയസുകാരനായ സുശീന്ദ്രനും ഇന്നലെ മരിച്ചിരുന്നു. അപകടത്തിൽ 17 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ രാജാക്കാട്, രാജകുമാരി…

Read More

നിയന്ത്രണംവിട്ട കാറിടിച്ചു; കിളിമാനൂരിൽ സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കിളിമാനൂർ എംജിഎം സ്‌കൂൾ അധ്യാപിക, പാപ്പാല എംഎസ്എ കോട്ടേജിൽ എം.എസ്.അജില (32) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ആര്യനെ (5 വയസ്സ്) വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. ഞായറാഴ്ച വൈകിട്ട് 4.15നായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാമനപുരത്ത് താമസിക്കുന്ന ബന്ധുവിനെ കാണുവാൻ മകനുമൊത്ത് സ്‌കൂട്ടറിൽ പോകുമ്പോൾ ആയിരുന്നു അത്യാഹിതം സംഭവിച്ചത്. എതിരെ വന്ന കാർ നിയന്ത്രണം വിട്ട്…

Read More

ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം 11 ആയി; പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ബാലേശ്വർ മഹാദേവ ക്ഷേത്രത്തിൽ രാമനവമി ആഘോഷണങ്ങൾക്കിടെയാണ് അപകടം. പരുക്കേറ്റവരെ തൊട്ടടുത്തുള്ള രണ്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ഫോണിൽ സംസാരിച്ചു രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി…

Read More