
എക്സ്പ്രസ് ഹൈവേയിൽ തെറ്റായ ദിശയിൽ ഓടിയ സ്കൂൾ ബസ് ഇടിച്ച് അപകടം; പൊലിഞ്ഞത് ആറ് ജീവൻ
എക്സ്പ്രസ് ഹൈവേയിൽ സ്കൂൾ ബസ് തെറ്റായ ദിശയിൽ ഓടിച്ചതിനെ തുടർന്ന് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ 6 പേർ മരിച്ചു. രണ്ട് കുട്ടികളും ഒരു സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ രാഹുൽവിഹാറിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഗാസിപൂരിൽ നിന്ന് സിഎൻജി നിറച്ച ശേഷം ബസ് തെറ്റായ ദിശയിലേക്ക് പ്രവേശിച്ച് യാത്ര തുടരുകയായിരുന്നു. അപകട സമയത്ത് ബസിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. അപകടത്തിൽ പരുക്കേറ്റ…