നിലമ്പൂരില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം

മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികളാണു മരിച്ചത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബിന്‍ ജിത്തുമാണ് മരിച്ചത്. ചുങ്കത്തറ മാർത്തോമ സ്കൂളിലെ പ്ലസ്‍വണ്‍ വിദ്യാർത്ഥികളാണു രണ്ടുപേരും.

Read More

കോഴിക്കോട് മോഷ്ടിച്ച് കടത്തുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട് മോഷ്ടിച്ച് കടത്തുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. അരീക്കോട് നിന്ന് മോഷ്ടിച്ച ബസാണ് താമരശ്ശേരിക്ക് സമീപം കോരങ്ങാട് അപകടത്തിൽപ്പെട്ടത്. ബസ്‌ റോഡിനോടു ചേർന്നുള്ള മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. കോഴിക്കോട് സിദ്ദിഖിന്റെ ബസാണ് മോഷണം പോയത്. പുലര്‍ച്ചെ ഒന്നരയോടെ അരീക്കോട് നിന്നു മോഷ്ടിച്ച് കൊയിലാണ്ടിക്ക് കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസ് താമരശേരിക്ക് സമീപം കോരങ്ങാട് വച്ചാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ബസിന്റെ ഉടമയായ സിദ്ദിഖിനെ വിവരം അറിയിക്കുന്നത്. അപ്പോഴാണ് ബസ് മോഷണം പോയ…

Read More

തമിഴ്നാട്ടിൽ ലോറി പാഞ്ഞ് കയറി അപകടം; 7 സ്ത്രീകൾക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ ഉണ്ടായ വാഹാനപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു.റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനിലേക്ക് അമിത വേഗതയിലെത്തിയ ലോറി പാഞ്ഞുകയറുകയും റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് ദാരുണമായ സംഭവം ഉണ്ടായത്.ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്….

Read More

കാട്ടാക്കടയിലെ പത്താം ക്ലാസുകാരന്‍റെ മരണത്തിൽ വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി

കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസിലായത്.കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടു.കൊലക്കുറ്റം ചുമത്തി. 302ാം വകുപ്പ് ചേർത്തുവെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു പറഞ്ഞു. പ്രതി പ്രിയര‍‍ഞ്ജനായി പൊലീസ് തെരച്ചിൽ തുടരുന്നു. പൂവച്ചൽ സ്വദേശിയായ പ്രിയര‍ഞ്ജൻ, കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.  കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം…

Read More

ഇടുക്കിയിൽ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു; അപകടം ഡിസ്ചാർജ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെ

ഇടുക്കി രാജാക്കാട് കളത്രക്കുഴിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് (80) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പത്തടി താഴ്ചയിലുള്ള തോട്ടിലേക്കാണ് മറിഞ്ഞത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ജീപ്പ് തെന്നി നീങ്ങി ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കക്കാടംപൊയിൽ കുരിശുമലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കക്കാടംപൊയിൽ വാളംതോട് സ്വദേശി കൂനിങ്കിയിൽ സജിയുടെ മകൻ അതിൻ ജോസഫാണ് (25) മരിച്ചത്. അതിൻ ഓടിച്ചിരുന്ന ജീപ്പ് കുഴിയിൽ വീണതിനെ തുടർന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങി കല്ല് ഇട്ട് കുഴിയിൽ നിന്നും കയറ്റാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി നീങ്ങി ദേഹത്ത് കയറി ഇറങ്ങിയാണ് അപകടം. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന്. മാതാവ്: റെനി. സഹോദരങ്ങൾ:…

Read More

സൗദിയില്‍ വാഹനാപകടം; ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിലെ നാല് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെ റിയാദിനടുത്ത് തുമാമയിലുണ്ടായ അപകടത്തിലാണ് ദാരുണ സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരൻ ഓടിച്ചിരുന്ന ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗൗസ് ദന്തു (35), ഭാര്യ തബ്റാക് സർവാർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ്(2), മുഹമ്മദ് ഈറാൻ ഗൗസ് (4), എന്നിവരാണ് മരിച്ചത്. കുവൈറ്റിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തിയതായിരുന്നു ഇവർ. ഹഫ്ന- തുവൈഖ് റോഡിലാണ് അപകടം. അപകടത്തിൽ…

Read More

ജോലി ചെയ്യുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് അപകടം; റിയാദിൽ മലയാളി മരിച്ചു

ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് റിയാദിൽ മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഷംസന്നൂരാണ് ആണ് മരിച്ചത്. പരേതരായ മുഹമ്മദ് റഷീദ് – സുഹറാബീവി ദമ്പതികളുടെ മകനാണ്. റഷീദയാണ് ഭാര്യ . 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . മൃതദേഹം റിയാദിൽ…

Read More

തൃശൂർ ചേറ്റുപുഴയിലെ യുവാവിന്റെ മരണം; വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെന്ന് പൊലീസ്

തൃശൂർ ചേറ്റുപുഴയിൽ നടന്ന യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെു.അരിമ്പൂർ സ്വദേശി ഷൈനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. കേസിൽ ഷൈനിന്റ സഹോദരൻ ഷെറിൻ സുഹൃത്ത് അരുൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്നാണ് പ്രതികൾ ആദ്യം ധരിപ്പിച്ചത്. എന്നാൽ വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സഹോദരനും കൂട്ടുകാരനും ചേർന്ന് ആംബുലൻസ് വിളിച്ച്…

Read More

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനാപകടം; രണ്ട് മരണം

മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. പുതുക്കോട് സ്വദേശി നിഹാലും കൂടെയുണ്ടായിരുന്ന സുഹൃത്തുമാണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും എതിരെ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ രണ്ടു യാത്രക്കാരെയും നാട്ടുകാർ കൊണ്ടോട്ടി ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ മൃതദേഹം കൊണ്ടോട്ടിയിലെ…

Read More