കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരായ പങ്കജ്കുമാർ വർമ, അന്തരീക്ഷ് ഡാഗ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പങ്കജ്കുമാർ വർമയാണ് അപകട സമയത്ത് കാറ് ഓടിച്ചിരുന്നത്. ബൈക്ക് യാത്രക്കാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി

Read More

തമിഴ്‌നാട്ടില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ചു; ഏഴു മരണം

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. കൃഷ്ണഗിരി ഹൈവേയില്‍ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മരിച്ച ആറുപേര്‍ അസം സ്വദേശികളാണ്. ഒരാള്‍ തമിഴ്‌നാട്ടുകാരനുമാണ്. പോണ്ടിച്ചേരിയിലെ പശ ഫാക്ടറിയില്‍ നിന്നും ഹൊസൂരിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ സഞ്ചരിച്ച ടാറ്റ സുമോ കാര്‍ നിയന്ത്രണം വിട്ട് ബംഗലൂരുവില്‍ നിന്നും വരികയായിരുന്ന യാത്രാ ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  #WATCH |…

Read More

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​; ലോം​ഗ്ജം​പി​നി​ടെ വി​ദ്യാ​ര്‍​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ലോം​ഗ്ജം​പി​നി​ടെ വി​ദ്യാ​ര്‍​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. വ​യ​നാ​ട് കാ​ട്ടി​ക്കു​ളം ജി​എ​ച്ച്എ​സ്എ​സി​ലെ മു​ഹ​മ്മ​ദ് സി​നാ​നാ​ണ് ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​ത്. വി​ദ്യാ​ര്‍​ത്ഥിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ‌ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍ത്ഥിക​ളു​ടെ ലോം​ഗ്ജം​പ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ചാ​ട്ട​ത്തി​നി​ടെ ക​ഴു​ത്ത് കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നു. കാ​യി​ക​മേ​ള വേ​ദി​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ദ്യം കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Read More

ഡ്രൈവിങ്ങിനിടെ കാര്‍ മരത്തിലിടിച്ച്‌ 17കാരൻ മരിച്ചു

മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയ കാറിടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത മകനും സുഹൃത്തും മരിച്ചു. പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. രക്ഷിതാക്കള്‍ അടുത്തിടെയാണ് മകന് കാര്‍ സമ്മാനിച്ചത്. കാര്‍ ഓടിച്ചത് പതിനേഴുകാരനാണെന്ന് പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തിനൊപ്പം കാര്‍ ഓടിക്കുന്നതിനിടെ കാര്‍ മരത്തിലിടിച്ച്‌ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Read More

കോഴിക്കോട് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാർ മരിച്ച സഭവം; ബസ് ഉടമയും ഡ്രൈവറും അറസ്റ്റിൽ

കോഴിക്കോട് സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ബസ് ഉടമയും ഡ്രൈവറുമാണ് അറസ്റ്റിലായത്. ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഉടമക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. വേങ്ങേരി ജംങ്ഷന് സമീപം ഇന്നലെ രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്….

Read More

ഇടുക്കിയിൽ അച്ഛനും മക്കളും ഷോക്കേറ്റു മരിച്ചു

ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റ് മരിച്ചു. ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.

Read More

അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് കനാലിലേക്ക് വലിച്ചെറിഞ്ഞു; സംഭവം ബിഹാറിൽ

വാ​ഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കനാലിൽ തള്ളി പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറം ലോകമറിഞ്ഞത്. ബിഹാറിലാണ് സംഭവം. ബിഹാറിലെ മുസാഫർപുർ ജില്ലയിലാണ് സംഭവം നടന്നത്. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസ് പൊക്കിയെടുത്തും  ലാത്തി ഉപയോ​ഗിച്ചും കനാലിലേക്ക് തള്ളുകയായിരുന്നു. ​മാരകമാ‌യ അപകടകമാണ് നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാനാകാത്ത വിധം ഛിന്നഭിന്നമായതിനാലാണ് അവശിഷ്ടം കനാലിലേക്ക് തള്ളിയതെന്ന് ലോക്കൽ പൊലീസ് ഉദ്യോ​ഗസ്ഥൻ വിശദീകരിച്ചു. മൃതദേഹം കനാലിൽ നിന്ന് വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ്…

Read More

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി സിബിഐയ്ക്കു നിർദ്ദേശം നൽകി. ഗൂഢാലോചനയുണ്ടെങ്കിൽ അത് ഉൾപ്പെടെ പരിശോധിക്കാനും ഉത്തരവിലുണ്ട്. ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹർജി പരിഗണിക്കുമ്പോൾ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് മുൻപ്…

Read More

ഒടുവിൽ മകനേയും കൊണ്ട് നാട്ടിലേക്ക് യാത്ര തിരിച്ച് ഉമ്മർ; പ്രതീക്ഷയോടെ കുടുംബം

അപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷമായി ചികിത്സയിൽ കഴിയുന്ന മകനേയും കൊണ്ട് ഉമ്മർ ഒടുവിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. മകൻ തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നതും കാത്ത് കുടുംബവും കാത്തിരിപ്പിലാണ്. ഇ​നി നാ​ട്ടി​ലെ തു​ട​ര്‍ചി​കി​ത്സ​യാ​ണ് ഈ ​പി​താ​വി​ന്‍റെ ഒടുവിലത്തെ പ്ര​തീ​ക്ഷ​. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ പോ​റ്റാ​ന്‍ പ്ര​വാ​സി​യാ​യ പി​താ​വി​ന് ഒ​രു കൈ​ത്താ​ങ്ങാ​യാ​ണ് മ​ല​പ്പു​റം കൂ​രാ​ട് കു​മ്മാ​ളി വീ​ട്ടി​ല്‍ ഉ​മ്മ​റി​ന്റെ മ​ക​ന്‍ ഷി​ഫി​ന്‍ പ്ര​വാ​സ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. അ​ല്‍ഐ​നി​ലെ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ജോ​ലി​ക്കു ക​യ​റി​യ യു​വാ​വി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ക്കു​ന്ന​ത് 2022…

Read More

പത്തനംതിട്ടയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; 2 യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട കുളനട മാന്തുകയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് രണ്ടുപേർ മരിച്ചു. സ്‌കൂട്ടറിൽ യാത്ര ചെയ്ത മുളക്കുഴ കായ്ക്കാട് പ്ലാവുനിൽക്കുന്നതിൽ മേലേതിൽ നാണുവിന്റെ മകൻ വിഷ്ണു(28), ചെങ്ങന്നൂർ ആല മാടമ്പുറത്ത് മോടിയിൽ വിനീഷിന്റെ മകൻ വിശ്വജിത് (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമൽജിത്തിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ എംസി റോഡിലെ കുളനട-മാന്തുക ഗ്ലോബ് ജംക്ഷനു സമീപമാണ് അപകടം. തടി കയറ്റിയെത്തിയ ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു….

Read More