അടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു; അപകടത്തിന് പിന്നിൽ ദുരൂഹതയെന്ന് പൊലീസ്

അടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ ഹാഷിം, അനുജ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സഹഅധ്യാപകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ട്രാവലറിൽ മടങ്ങുകയായിരുന്നു അനുജ. വഴിയിൽ വെച്ച് ഹാഷിം ട്രാവലര്‍ തടഞ്ഞ് അനുജയെ കാറിൽ കയറ്റി കൊണ്ട് വരികയായിരുന്നു. കാറിൽ കയറി മിനിറ്റുകൾക്കകം അപകടമുണ്ടായി. കാർ അമിത വേഗത്തിൽ ലോറിയിൽ ഇടിപ്പിച്ചതാണോ എന്നാണ് സംശയം. പൊലീസ് സിസിടിവി…

Read More

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 45 പേർ മരിച്ചു, വിശദമായ അന്വേഷണം നടത്തുമെന്ന് ദക്ഷിണാഫ്രിക്കൻ മന്ത്രി

ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍ നിന്നും മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചതായി സ്ഥിരീകരണം. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബോട്‌സ്വാനയില്‍ നിന്ന് മോറിയയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച ബസ് പൂര്‍ണമായി കത്തി നശിച്ചു. മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി സിന്ദിസിവെ ചിക്കുംഗ പറഞ്ഞു.

Read More

ഹംഗറിയിൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെ അപകടം; നാല് പേർ മരിച്ചു

ഹംഗറിയില്‍ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില്‍ മത്സരം വീക്ഷിച്ചു കൊണ്ട് നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹംഗറിയിലെ എസ്റ്റര്‍ഗോം നൈര്‍ഗെസ് റാലിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്….

Read More

ഹംഗറിയിൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെ അപകടം; നാല് പേർ മരിച്ചു

ഹംഗറിയില്‍ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില്‍ മത്സരം വീക്ഷിച്ചു കൊണ്ട് നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹംഗറിയിലെ എസ്റ്റര്‍ഗോം നൈര്‍ഗെസ് റാലിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്….

Read More

കെഎസ്ആര്‍ടിസി ബസും തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു

കെഎസ്ആര്‍ടിസി ബസും തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് ചേറ്റുകുഴിയിലാണ് സംഭവം. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസിലേക്ക് ഇടിച്ചു കയറിയത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറു പേര്‍ക്കാണ് പരിക്കേറ്റത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയി മടങ്ങി വരികയായിരുന്നു സംഘം. വീട്ടിലേക്ക് എത്താന്‍ മൂന്നു കിലോമീറ്റര്‍ മാത്രം ശേഷിക്കവെയാണ് അപകടമുണ്ടായത്. ജോസഫ് വര്‍ക്കിയുടെ മകന്‍ എബിയുടെ…

Read More

നടി അരുന്ധതി നായരുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; മൂന്ന് ദിവസമായി വെൻറിലേറ്ററിൽ

നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി വെന്റിലേറ്ററിലാണ്. സ്‌കൂട്ടറിൽ പോകുമ്പോൾ കോവളം ഭാഗത്ത് അപകടമുണ്ടായതിൽ പരുക്കേറ്റാണ് നടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിട്ടുണ്ട്. തമിഴ് മലയാളം സിനിമകളിൽ സജീവമായ അരുന്ധതി നായർ വിജയ് ആന്റണിയുടെ ‘സൈത്താൻ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. 2018ൽ പുറത്തിറങ്ങിയ ‘ഒറ്റയ്ക്കൊരു കാമുകൻ’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘പോർകാസുകൾ’…

Read More

മേൽക്കൂരയിലാണോ വണ്ടി പാർക്ക് ചെയ്യുന്നത്, വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്

ഒരു വീടിന്റെ ഓട് പൊളിച്ച് കയറിയ ഒരു സ്കൂട്ടർ, അതിൽ രണ്ട് പെണ്‍കുട്ടികളും ഇരിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ നിന്നുള്ള ഈ വീഡിയോ കണ്ട് നെറ്റിസൺസ് അന്തവിട്ടു. റോഡില്‍ നിന്നും അല്പം താഴ്ന്നാണ് വീടുള്ളത് അതുകൊണ്ട് തന്നെ റോഡിന് സമാന്തരമായി അല്പം ഉയര്‍ന്നാണ് വീടിന്‍റെ മേല്‍ക്കൂര നിൽക്കുന്നത്. കുട്ടികള്‍ വാഹനമോടിച്ച് അബദ്ധത്തിൽ വീടിന് മുകളിലേക്ക് കയറിയതാണ്. അപകടകരാമായ സാഹചര്യത്തിലാണുള്ളതെങ്കിലും പെണ്‍കുട്ടികള്‍ ഭയമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നതാണ് അതിശയിപ്പിക്കുന്നത്. കുടുങ്ങി കിടക്കുന്ന കുട്ടികളെ രക്ഷിക്കാൻ ഒരാൾ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്തായാലും ഇരുവരും നിസാരമായ…

Read More

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് മഞ്ചേരി സ്വദേശി മരിച്ചു

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലായിരുന്നു അപകടം. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചതാണ് അപകടകാരണം. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.

Read More

വാഹനത്തിന്റെ ടയർ പൊട്ടി അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാര്‍ സ്വദേശി മുസവിര്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. അല്‍ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മുസവിർ. അബുദാബി അല്‍ഐന്‍ റോഡിലെ അല്‍ഖതം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച വൈകുന്നരേമാണ് മുസവിര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് അപകടമുണ്ടായത്. അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ്: സാബിറ ഇല്ലിക്കൽ. മൂന്ന് സഹോദരിമാരും ഒരു…

Read More

തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു

തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. ലാസ്യ സഞ്ചരിച്ചിരുന്ന വാഹനം ഇന്നു പുലർച്ചെ ഹൈദരാബാദിൽ വച്ച് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലാസ്യയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ലാസ്യ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. 2016 മുതൽ കാവടിഗുഡ കോർപറേഷനിൽ കൗൺസിലറായിരുന്നു. 1986ൽ ഹൈദരാബാദിൽ ജനിച്ച ലാസ്യ നന്ദിത, 2014ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. 2023ലെ തെലങ്കാന നിയമസഭാ…

Read More