ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഹരിയാനയിലെ നർനോളിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വർഷം മുമ്പ് 2018ൽ സ്‌കൂൾ ബസിൻറെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൻറെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയിൽ കണ്ടെത്തി. 20ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നർനോളിൽ ദാരുണാപകടം ഉണ്ടായത്. ഈദുൽ ഫിത്വർ അവധിക്കിടെയും സ്‌കൂൾ പ്രവർത്തിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജിഎൽ പബ്ലിക് സ്‌കൂളിൻറെ സ്‌കൂൾ…

Read More

ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഹരിയാനയിലെ നർനോളിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വർഷം മുമ്പ് 2018ൽ സ്‌കൂൾ ബസിൻറെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൻറെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയിൽ കണ്ടെത്തി. 20ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നർനോളിൽ ദാരുണാപകടം ഉണ്ടായത്. ഈദുൽ ഫിത്വർ അവധിക്കിടെയും സ്‌കൂൾ പ്രവർത്തിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജിഎൽ പബ്ലിക് സ്‌കൂളിൻറെ സ്‌കൂൾ…

Read More

തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്നു കാർ. തമിഴ്നാട് സ്വദേശികളായ ചന്ദ്രശേഖർ (60), ചിത്ര (57), ഇളസശൻ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയിൽ കുടുങ്ങിയ…

Read More

അസർബൈജാനിൽ സിനിമ ഷൂട്ടിംഗിനിടെ തമിഴ് നടൻ അജിത്ത് ഓടിച്ച കാറ് അപകടത്തിൽ പെട്ടു; വീഡിയോ പുറത്തുവിട്ട് നിർമ്മാതാക്കൾ

ആക്ഷൻ സ്റ്റണ്ട് സീനിൽ കാറ് പായിച്ച് തമിഴ് നടൻ അജിത്ത്, പിന്നെ കാണുന്നത് നിയന്ത്രണം വിട്ട് മറിയ്യുന്ന കാർ. തമിഴ് സൂപ്പർ സ്റ്റാര്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് നടന്നിരുന്നു. സിനിമയിലെ ആക്ഷൻ സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതിനിടെ അജിത്തിൻ്റെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത് അന്ന് വാര്‍ത്തയായിരുന്നു. ഇപ്പോൾ ഈ അപകടത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുതയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. അപകടം നടക്കുമ്പോൾ അജിത്തും…

Read More

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കർണാടക സ്വദേശികൾക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ നാലാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർക്കും സഹായിക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

Read More

ഇനി കര്‍ശന നടപടി; കെഎസ്ആര്‍ടിസി ബസുകളിലെ അപകടകാരണം പഠിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്

കെ.എസ്.ആര്‍.ടി.സി. ബസുകളിലെ അപകടകാരണം പഠിക്കാന്‍ ഡിപ്പോതലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിച്ചു. ആഭ്യന്തര അന്വേഷണ സംവിധാനമുണ്ടെങ്കിലും ആദ്യമായാണ് പുറമേനിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത്. ഡ്രൈവറുടെ പിഴവാണെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെ കര്‍ശന നടപടിയുണ്ടാകും. ഡിപ്പോമേധാവി, ഗാരേജ് തലവന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് സമിതിയിലുണ്ടാകുക. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിച്ച മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടും സമിതി പരിഗണിക്കും.ശനിയാഴ്ചകളില്‍ സമിതി അപകടങ്ങള്‍ വിലയിരുത്തി ചീഫ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കും. ഇത് പരിശോധിക്കാന്‍ ചീഫ്…

Read More

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; സംഭവം കായംകുളത്ത്

മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാർ ഇതുവഴി വന്ന ടിപ്പർ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി.

Read More

‘അന്ന് ആഴങ്ങളിലേക്ക് മുങ്ങിപ്പോയി, ശരിക്കും തീരേണ്ടത് ആയിരുന്നു’; അപകടത്തെപ്പറ്റി പ്രേം കുമാര്‍ പറയുന്നു

നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്ത നടനാണ് പ്രേം കുമാർ. നായകനായും സഹനടനായും കൊമേഡിയനായുമെല്ലാം പ്രേം കുമാര്‍ കയ്യടി നേടിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേം കുമാര്‍ അഭിനയത്തിലേക്ക് കടക്കുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രേം കുമാര്‍. അരങ്ങ് ആണ് പ്രേം കുമാറിന്റെ ആദ്യ സിനിമ. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്. തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചൊരു അപകടത്തെക്കുറിച്ചാണ് പ്രേം കുമാര്‍ സംസാരിക്കുന്നത്. ചിത്രത്തില്‍…

Read More

ഹാഷിമും അനുജയും തമ്മിൽ ഒരു വർഷത്തെ പരിചയം; ലോറി ഡ്രൈവറെ കേസിൽ നിന്നും ഒഴിവാക്കി

പത്തനംതിട്ടയിൽ അപകടത്തിൽ അന്യ സംസ്ഥാനക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്നും ഒഴിവാക്കി. മന:പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. കാർ ലോറിയിലേക്ക് മന:പൂർവം ഇടിച്ചുകയറ്റിയതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുപ്രകാരമാണ് നടപടി. ലോറി ഡ്രൈവറെ വിട്ടയച്ചു. കൂടാതെ വാഹനവും വിട്ടുകൊടുത്തു. അപകടത്തിൽ മരിച്ച അധ്യാപിക അനുജ രവീന്ദ്രന്റെയും ബസ് ഡ്രൈവർ ഹാഷിമിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കും. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അനുജയും ഹാഷിമും തമ്മിൽ ഒരു…

Read More

പാസഞ്ചർ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് അപകടം; 10 മരണം

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ പത്ത് മരണം. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചർ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല. പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ അറിയാൻ സാധിക്കും.

Read More