
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
എലത്തൂരിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ലോറിയുടെ പുറകിലുണ്ടായിരുന്ന ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ പഞ്ചിങ് സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ നടന്ന അപകടത്തിൽ ഷിൽജ (40) ആണ് മരിച്ചത്. ഭർത്താവ് ബൈജുവിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ബൈജുവിന് പരുക്കേറ്റു. ലോറിക്കടിയിൽപ്പെട്ട ഷിൽജ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അതേസമയം, ആംബുലൻസ് സ്ഥലത്തെത്താൻ വൈകിയെന്നും പൊലീസ് ഇടപെട്ടില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രകോപിതരായി. ആദ്യം എത്തിയ…