കൊച്ചിയിൽ ബസ് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയികളിലേക്ക് മാറ്റി. അപകടത്തിൽ ഒരു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നിയന്ത്രണവിട്ട് ബസ് സിഗ്നൽ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസിനടിയിൽ ഒരു ബെെക്ക് യാത്രക്കാരനും കുടുങ്ങിയിട്ടുണ്ട്. ബസിൽ 42 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

Read More

കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; അച്ഛനും അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

മലപ്പുറം മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം.‌ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്. പാലക്കാട്‌ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്.

Read More

ബംഗാൾ ട്രെയിൻ അപകടത്തിൽ മരണം 15; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. അറുപതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചരക്ക് ട്രെയിൻ സിഗ്‌നൽ മറികടന്ന് കാഞ്ചൻജംഗ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8.50നായിരുന്നു അപകടം….

Read More

ഉത്തരാഖണ്ഡിലെ ഋഷികേശ് – ബദരീനാഥ് ദേശീയപാതയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം ; 8 പേർ മരിച്ചു

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു മരണം. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി അറിയിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്ഡിആര്‍എഫും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. 

Read More

കുവൈത്ത് ദുരന്തം; കെ.ജി എബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം; അന്വേഷണവുമായി സഹകരിക്കും

എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. അബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം. അദ്ദേഹത്തോട് അന്വേഷണവുമായി ബന്ധപ്പെട്ട് എവിടെയും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. കുവൈത്തിലെ നിയമാനുസരണം കമ്പനിയയുടെ ചെയർമാൻ ഒരു അറബ് വംശജനാണെന്നും എബ്രഹാമിന്റെ മകനും എൻ.ബി.ടി.സി ഡെപ്യൂട്ടി ഡയറക്‌ടറുമായ ഷിബി എബ്രഹാം,കെ.ജി.എ ഗ്രൂപ്പ് ഡയറക്‌ടർ ഈപ്പൻ എന്നിവർ പറഞ്ഞു. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ഇരുവരും വ്യക്തമാക്കി. കെട്ടിടത്തിൽ കൃത്യമായ രീതിയിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നു. മുനിസിപ്പാലിറ്റിയുടെ കർശന പരിശോധനകൾ നടക്കുന്നുണ്ട്. സെക്യൂരിറ്റി റൂമിൽ മൊബൈൽ ചാർജർ കുത്തിയപ്പോളുണ്ടായ ചെറിയ അഗ്നിയാണ്…

Read More

കുവൈത്ത് ദുരന്തം; വ്യോമസേന വിമാനം കൊച്ചിയിലെത്തി

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രിമാരായ പി രാജീവ്, കെ രാജൻ…

Read More

കുവൈത്ത് തീപിടിത്തം: കേരള സർക്കാർ പ്രതിനിധിയായി ആരോഗ്യമന്ത്രി കുവൈത്തിലേക്ക്, മരിച്ചവരുടെ കുടുബത്തിന് 5 ലക്ഷം രൂപ

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുബങ്ങൾ സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ സഹായ ധനം അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. അതേസമയം, സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യമന്ത്രി വീണ ജോർജ് കുവൈറ്റിലേക്ക് പോകും. രക്ഷദൗത്യം ഏകോപിപ്പിക്കും. ഇന്ന് തന്നെ മന്ത്രി കുവൈറ്റിലേക്ക് യാത്ര തിരിക്കും എന്നാണ് വിവരം. കുവൈറ്റ് ദുരന്തം അതീവ ദുഖകരമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ചികിത്സാ സഹായം അടക്കം സാധ്യമായതെല്ലാം സർക്കാർ…

Read More

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് അപകടം; മൂന്നുപേർക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. തൃശ്ശൂരിലാണ് അപകടം. ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Read More

മലപ്പുറത്ത് സ്‌കൂൾ വാൻ മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്

മലപ്പുറത്ത് സ്‌കൂൾ വാൻ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങളാടിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.രാവിലെ വിദ്യാർത്ഥികളുമായി മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. പന്ത്രണ്ട് വിദ്യാത്ഥികൾ വാനിലുണ്ടായിരുന്നുവെന്നാണ് സൂചന. നിയന്ത്രണം വിട്ട വാൻ പന്ത്രണ്ട് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് അപകടം; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ സൺഷേഡ് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടയിൽ 3 തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി എടുത്തത്. 

Read More