ബഹ്റൈനിലെ ഇസ ടൗ​ണിൽ വാഹനാപകടം ; ഒരാൾ മരിച്ചു

ഇ​സ ടൗ​ണി​ലെ അ​ൽ ഖു​ദ്‌​സ് അ​വ​ന്യൂ​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വാ​ഹ​നം മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ നാ​ഷ​ന​ൽ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ഗൾഫ് രാജ്യങ്ങളിലുണ്ടായ അപകടം ; മരിച്ചത് 647 ഇന്ത്യക്കാർ , ഖത്തറിൽ ഉണ്ടായത് 43 അപകട മരണങ്ങൾ

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി 647 ഇ​ന്ത്യ​ക്കാ​ർ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​സി​ങ് ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. ബി​ഹാ​റി​ൽ​നി​ന്നു​ള്ള പാ​ർ​ല​മെ​ന്റ് അം​ഗം രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​യു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത്. 299 പേ​രാ​ണ് 2023-24 കാ​ല​യ​ള​വി​ൽ ഇ​വി​ടെ മ​രി​ച്ച​ത്. യു.​എ.​ഇ 107, ബ​ഹ്റൈ​ൻ 24, കു​വൈ​ത്ത് 91, ഒ​മാ​ൻ 83, ഖ​ത്ത​ർ 43 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ…

Read More

കോച്ചിം​ഗ് സെന്റർ അപകടം; കേസ് സിബിഐക്ക് കൈമാറി ഡൽഹി ഹൈക്കോടതി

ഡൽഹിയിലെ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളുടെ മരിച്ച സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറി ഹൈക്കോടതി. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ മുതിർന്ന ഉദ്യോ​ഗസ്ഥനെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ നിയോ​ഗിക്കണമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ എംസിഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നും കോടതി വിമർശിച്ചു. അതേസമയം കേസിൽ അറസ്റ്റിലായ എസ്‍യുവി ഡ്രൈവർക്ക് കോടതി ജാമ്യം അനുവദിച്ചു. വെള്ളം കയറിയ സമയത്ത് ഇയാൾ കോച്ചിം​ഗ് സെന്ററിന് മുന്നിലൂടെ വേ​ഗത്തിൽ കാറോടിച്ചത് അപകടത്തിന് കാരണമായെന്നായിരുന്നു പോലീസ് കണ്ടെത്തൽ.

Read More

‘ഡ്രൈവർക്കെതിരെ കേസ് കൊടുത്തുവെന്ന വാർത്തകൾ തെറ്റ്’; വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ സംഗീത്

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ സംഗീത് പ്രതാപ്. താൻ സുഖം പ്രാപിച്ച് വരികയാണെന്നും ഡ്രൈവർക്കെതിരെ കേസ് കൊടുത്തുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സംഗീത് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം. ‘പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങൾക്കൊരു അപകടമുണ്ടായി. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. നാളെ ആശുപത്രി വിടും. എനിക്ക് ചെറിയ പരുക്കുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചു വരുന്നു. സർവശക്തന് നന്ദി. നിങ്ങളുടെ ഫോൺ കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകാൻ…

Read More

തിരുവനന്തപുരത്ത് മന്ത്രി റിയാസിന്റെ വാഹനം ഇടിച്ച് അപകടം: സ്‌കൂട്ടർ യാത്രികന് പരുക്ക്

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ചു സ്‌കൂട്ടർ യാത്രികനു പരുക്കേറ്റു. തൂങ്ങാംപാറ ഇക്കോ ടൂറിസം നിർമാണ ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നവഴിയാണു മന്ത്രിയുടെ വാഹനം സ്‌കൂട്ടറിൽ ഇടിച്ചത്. നെയ്യാർ സ്വദേശി ശശിധരനാണ് പരുക്കേറ്റത്. ശശിധരന്റെ തലയ്ക്കാണു പരുക്ക്. തച്ചോട്ടുകാവ് മഞ്ചാടി റോഡിൽ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്‌കൂട്ടറിലാണു മന്ത്രിയുടെ വാഹനം ഇടിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുകാർ ശശിധരനെ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം…

Read More

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം; സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി. ഹര്‍ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 46 മണിക്കൂറിലേറെ നീണ്ട തെരച്ചില്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം…

Read More

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; 18 പേർ മരിച്ചു , നിരവധി പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 18 മരണം. രണ്ടു സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ലീപ്പർ ബസ് പാൽ ടാങ്കറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാറിലെ ശിവ്ഗഢിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബെഹ്ത മുജാവർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പെട്ട രണ്ടു വാഹനങ്ങളും തകര്‍ന്ന നിലയിലാണുള്ളത്. ബസ് യാത്രക്കാരുടെ മൃതദേഹങ്ങള്‍ എക്സ്പ്രസ് വേയില്‍ ചിതറിക്കിടകുന്നതും…

Read More

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികൾ കടലിലേക്ക് വീണു

മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള  വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത്. വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കാൻ  ശ്രമിച്ചപ്പോഴാണ് അപകടം. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഉടൻ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലില്‍…

Read More

വെൺപാലവട്ടം മേൽപ്പാലത്തിലെ അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തു

വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം കോവളം നെടുമം വയലിൻകര വീട്ടിൽ സിമിയാണ് (34) മരിച്ചത്. മകൾ ശിവന്യ, സഹോദരി സിനി (32) എന്നിവർക്കാണ് പരിക്കേറ്റത്. സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. കൊല്ലത്ത്…

Read More

സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു

ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു. 

Read More