
പെരുന്നാൾ അവധിക്ക് ബഹ്റൈനിലേക്ക് പുറപ്പെട്ട രണ്ട് മലയാളികൾ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
ഖത്തറിൽനിന്ന് ബഹ്റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പുറപ്പെട്ട രണ്ട് മലയാളി യുവാക്കൾ അപകടത്തിൽ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹഫൂഫിൽ എത്തുന്നതിനും മുമ്പായിരുന്നു ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ്…