
‘ഡമ്മി അയൺ ബോക്സ് കൊണ്ട് തലയ്ക്കടിച്ചു, പക്ഷേ വീണപ്പോൾ ചോര കണ്ടു’; മഞ്ജു വാര്യർ
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. സിനിമയുടെ ആവശ്യാനുസരണം ഫൈറ്റ് സീനുകളും താരം ചെയ്യാറുണ്ട്.ദി പ്രീസ്റ്റ്, ജാക്ക് ആൻഡ് ജിൽ, തുനിവ്, എന്നീ സിനിമകളിൽ മഞ്ജുവിന്റെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർ കണ്ടതാണ്. അത്തരത്തിൽ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പരിക്ക് പറ്റിയ അനുഭവം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. ഒരു അയൺ ബോക്‌സ് വച്ച് തലയ്ക്കടിക്കുന്ന രംഗത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഒരു ടിവി പരിപാടിയിക്കിടെയാണ് ഇക്കാര്യം താരം വിശദീകരിച്ചത്. ‘ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ…