അൻവര്‍ എംഎൽഎ സ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനമാണ്; അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് സതീശൻ

പി.വി അൻവറിന്‍റെ മാപ്പ് സ്വീകരിക്കുന്നുവെന്നും അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിൽ പറഞ്ഞു. പിവി അൻവര്‍ എംഎൽഎ സ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനമാണ്. നിയമസഭയിൽ വിഡി സതീശനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ട പ്രകാരമാണെന്നും അതിൽ മാപ്പു പറയുന്നുവെന്നുമായിരുന്നു പിവി അൻവര്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് മാപ്പ് സ്വീകരിക്കുകയാണെന്ന് വിഡി സതീശന്‍ പ്രതികരിച്ചത്. അഴിമതിയാരോപണത്തിൽ അന്ന് മുഖ്യമന്ത്രിക്കാണ് മറുപടി നൽകിയതെന്നും സിപിഎമ്മിനും മുഖ്യമന്ത്രിക്കും പിടിച്ചുനിൽക്കാൻ വേണ്ടിയാണ്…

Read More

ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം; ഹമാസ്

ഇസ്രയേൽ ഗാസയിൽ വെടിനിർത്തലിന് തയ്യാറാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഇസ്രയേൽ ചാര മേധാവിയുമായി നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ കരാർ അവതരിപ്പിക്കുകയാണെങ്കിൽ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേൽ സൈന്യം ഗാസയിൽനിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും ഗാസയിലേക്ക് അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാൻ സാധിക്കണമെന്നും ഹമാസ് അറിയിച്ചു. ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണമെന്നും ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ട്. ഗാസയിൽ വെടിനിർത്തൽ കരാർ കൊണ്ടുവരാൻ ഈജിപ്തിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. കെയ്റോയിൽവെച്ച് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി ദോഹ…

Read More

സ്വാമി ഗംഗേശാനന്ദക്കെതിരായ കേസ്: തിരുത്തി നൽകിയ കുറ്റപത്രം കോടതി അംഗീകരിച്ചു

സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരായ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ചു. ഗുരുതര പിഴവുകളെ തുടർന്ന് കോടതി മടക്കിനൽകിയ സാഹചര്യത്തിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം അംഗീകരിച്ച അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് സെപ്റ്റംബർ ഏഴിന് നേരിട്ടു ഹാജരാകാൻ സ്വാമിക്കു നിർദേശം നൽകി.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷൗക്കത്തലി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രാരംഭഘട്ടത്തിൽ കേസ് അന്വേഷിച്ച പേട്ട പോലീസ് തയ്യാറാക്കിയ സീൻ മഹസർ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്താത്തതായിരുന്നു പോരായ്മ. തന്നെ കേസിൽ കുടുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ…

Read More

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം; സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി. ഹര്‍ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 46 മണിക്കൂറിലേറെ നീണ്ട തെരച്ചില്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം…

Read More

‘പ്രധാനമന്ത്രി സമ്മതിച്ചാൽ അറിയിക്കൂ’: പൊതുസംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി.ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് ഇരുവരെയും സംവാദത്തിന് ക്ഷണിച്ചത്. ഇതു സംബന്ധിച്ച് നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും മൂവരും ചേർന്ന് കത്തെഴുതിയിരുന്നു. ഈ മാസം 9ന് എഴുതിയ കത്തിനു മറുപടിയായി ഔദ്യോഗിക ലെറ്റർ പാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് എക്‌സ് പ്ലാറ്റ്ഫോമിലാണ് രാഹുൽ പങ്കുവച്ചത്. താനോ…

Read More

സോളാർ പീഡന കേസ്; കെ. സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ  റിപ്പോർട്ട് അംഗീകരിച്ച് കോടതി

സോളർ പീഡനക്കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളുകയായിരുന്നു. മന്ത്രിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും ഒരു തെളിവും സിബിഐയ്ക്ക് കൈമാറിയിരുന്നില്ല. അടൂർ പ്രകാശ് എംപിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടും കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

Read More