
‘ഉപാധികൾ അംഗീകരിക്കാതെ സ്ഥാനാർഥിയെ പിൻവലിക്കില്ല, യുഡിഎഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്’; പിവി അൻവർ
ഉപാധികൾ അംഗീകരിക്കാതെ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ പിന്തുണ നൽകുന്ന സ്ഥാനാർഥിയെ പിൻവലിക്കില്ലെന്ന് പി.വി അൻവർ എം.എൽ.എ. യു.ഡി.എഫിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. മണ്ഡലത്തിൽ ബി.ജെ.പി ജയിക്കാനുള്ള സാധ്യത തടയാൻ സ്ഥാനാർഥിയെ പിൻവലിച്ച് യു.ഡി.എഫിന് പിന്തുണ നൽകാം. പകരം ചേലക്കരയിൽ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്നും അൻവർ പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി യു.ഡി.എഫ് നേതൃത്വം പലരീതിയിലും ബന്ധപ്പെടുന്നുണ്ട്. കേരളത്തിൽ ബി.ജെ.പി ജയിച്ചുകയറാൻ സാധ്യതയുള്ള ഒരു സീറ്റെന്ന നിലയിൽ പാലക്കാട്ട് ഡി.എം.കെ യു.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാം….