യൗവ്വനം നിലനിര്‍ത്തണം; മകന്‍റെ രക്തം സ്വീകരിക്കാനൊരുങ്ങി 47കാരിയായ അമ്മ

യൗവനം എങ്ങനെ നിലനിര്‍ത്താമെന്ന അന്വേഷണത്തിലാണ് ചിലർ. ഇതിനായി എന്ത് പരീക്ഷണത്തിനും അവർ റെഡിയാണ്. ഇത്തരത്തിൽ ശരീര സൗന്ദര്യം നിലനിര്‍ത്താൻ സ്വന്തം മകന്‍റെ രക്തം സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഈ 47കാരി. ലൊസ് ആഞ്ചല്‍സ് സ്വദേശിയായ മാര്‍സല ല്ഗ്ലെസിയയാണ് ഈ വിചിത്രമായ പരീക്ഷണത്തിന് ഒരുങ്ങുന്നത്. 23 -കാരനായ തന്‍റെ മകന് തനിക്ക് യൗവ്വനം തരുന്നതില്‍ പൂര്‍ണ സന്തോഷമാണെന്നും തനിക്ക് മാത്രമല്ല, തന്‍റെ അമ്മയ്ക്കും ചെറുപ്പം വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന് മകന്‍ വാഗ്ദാനം ചെയ്തെന്നും മാര്‍സല പറയുന്നു. ബാര്‍ബിയെന്നാണ് മാര്‍സല സ്വയം വിശേഷിപ്പിക്കുന്നത്….

Read More

ഗാസയിൽ വെടിനിർത്തലിനെ പിന്തുണയ്ക്കും; യുഎസിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കും: കമലാ ഹാരിസ്

യുഎസിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും ഗാസയിൽ വെടിനിർത്തലിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചും ട്രംപിനെ കടന്നാക്രമിച്ചും ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവെൻഷനിൽ കമല ഹാരിസിന്റെ കരുത്തുറ്റ പ്രസംഗം. ‘ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല’ എന്ന മുദ്രാവാക്യത്തോടെ നടത്തിയ പ്രസംഗത്തിൽ ട്രംപ് യുഗത്തെ കമല കടന്നാക്രമിച്ചു. ഭൂരിഭാഗം സമയവും ഒട്ടും ഗൗരവമല്ലാത്തയാളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. എന്നാൽ അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്ന സമയം അതീവ ഗൗരവകരമായിരുന്നു. അത്രത്തോളം അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് അമേരിക്കയിലുണ്ടായതെന്നും കമല പറഞ്ഞു. ‘അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴുള്ള ദുരന്തങ്ങളും പ്രശ്നങ്ങളും മാത്രമല്ല…

Read More

ഈ രാജ്യങ്ങളിൽ വാഹനമോടിക്കാം; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതി, അറിയാം

പല രാജ്യങ്ങളിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് നിയമ സാധുതയുണ്ട്.  വാഹനം ഓടിക്കാൻ മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസൻസുകളെ ഉപയോഗിക്കാം. നമ്മുടെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം.  സാധാരണ വിദേശയാത്രകളിൽ പൊതുഗതാഗതത്തേയോ ടാക്സി സേവനങ്ങളേയോ ഒക്കെയാണ് യാത്രക്കായി ഉപയോഗിക്കുക. മനോഹരമായ ഒരു പ്രദേശത്തുകൂടി സ്വയം കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകൾ വ്യത്യസ്തമായ അനുഭവമാവും സമ്മാനിക്കുക. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ പെർമിറ്റിന്റെ ആവശ്യമില്ലാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു തന്നെ വാഹനങ്ങൾ ഓടിക്കാൻ…

Read More

സംസ്ഥാനത്തെ ട്രഷറികളും 2000 രൂപ നോട്ട് സ്വീകരിക്കും; സർക്കാർ നിർദേശം

സംസ്ഥാനത്തെ ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു ട്രഷറി വകുപ്പ് ആദ്യം. എന്നാൽ, നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. 2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യൂണിറ്റുകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്നും ഇക്കര്യത്തിൽ പരാതി ഉയർന്നാൽ കർശനനടപടിയുണ്ടാവുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു….

Read More