ഒന്നാം വർഷ ഹയർ സെക്കന്‍ററി ക്ലാസ്സുകൾ നാളെ ആരംഭിക്കും

കേരളത്തിൽ ഒന്നാം വർഷ ഹയർ സെക്കന്‍ററി ക്ലാസ്സുകൾ നാളെ ആരംഭിക്കും. വിദ്യാർത്ഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9 മണിയ്ക്ക് സ്വീകരിക്കും. 2076 സർക്കാർ എയിഡഡ്-അൺ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് നാളെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ഇത്രയും വേഗത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമായാണെന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.

Read More

യുഎഇയിൽ പുതിയ അധ്യായന വർഷത്തിന് തുടക്കം

ഏഷ്യൻ പാഠ്യ പദ്ധതി പിന്തുടരുന്ന യു.എ.ഇയിലെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമായി. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ആദ്യാക്ഷരം നുകരാൻ വിദ്യാലയങ്ങളിൽ പുതുതായി എത്തിച്ചേർന്നത്. നാട്ടിൽ നിന്നും വരുന്നവരും ഇവിടെ സ്കൂളുകൾ മാറുന്നവരുമായി ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ പുതിയ വിദ്യാർഥികൾ പല സ്കൂളുകളിലും എത്തിച്ചേർന്നു. നവാഗതരെ സ്വീകരിക്കാൻ വിദ്യാലയങ്ങൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ക്ലാസ് മുറികൾ അലങ്കരിച്ചും പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചുമാണ് അധ്യാപകരും സ്കൂൾ അധികൃതരുംവിദ്യാർഥികളെ സ്വീകരിക്കാൻ ഒരുങ്ങിയത്. നിരവധി വിദ്യാർഥികളാണ് വിവിധ ക്ലാസ്സുകളിൽ പുതുതായി പ്രവേശനം…

Read More

2024-25 അധ്യായന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങൾ തയ്യാർ; സംസ്ഥാന തല വിതരണ ഉദ്ഘാടനം നാളെ

2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹില്ലിൽ രാവിലെ 11 മണിക്ക് ആണ് പരിപാടി. 2024 അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നേ അവധിക്കാലത്ത്…

Read More