തൃശൂരിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ ; എസി മൊയ്തീൻ , എം എം വർഗീസ് , എം കെ കണ്ണൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റോടെ കരുവന്നൂർ ബാങ്ക് കേസിൽ നേതാക്കൾക്കെതിരെ ഇ.ഡി നടപടിയുണ്ടാകുമെന്ന് സി.പി.ഐ.എമ്മിന് ആശങ്ക. തൃശൂരിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ സെക്രട്ടറി എം.എം വർഗീസ്, എ.സി മൊയ്തീൻ, എം.കെ കണ്ണൻ, പി.കെ ബിജു എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

Read More

‘ഇഡി നടപടിക്കെതിരെ നിയമ പോരാട്ടം നടത്തും’, ; ഇഡി നടപടി ലോക്സഭാ ഇലക്ഷൻ മുന്നിക്കണ്ടുള്ള നീക്കം, എ സി മൊയ്തീൻ

തന്റെ സ്വത്ത് മരവിപ്പിച്ച ഇഡി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസി മൊയ്തീൻ എംഎൽഎ. സ്വത്ത് കണ്ട് കെട്ടിയിട്ടില്ലെന്നും 28 ലക്ഷം നേരത്തെ മരവിപ്പിച്ചതാണെന്നും എസി മൊയ്തീൻ പറഞ്ഞു. സ്വത്ത് മരവിപ്പിക്കൽ നടപടി നീട്ടിയത് ഇഡിയുടെ അപേക്ഷയിലാണ്. ഇഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്നും എസി മൊയ്തീൻ കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. താൻ നൽകിയ കണക്കിൽ ഇഡി വിശദീകരണമോ സംശയമോ തേടിയിട്ടില്ല. തന്റെ സമ്പാദ്യം നിയമവിധേയമായതാണ്. ജനപ്രതിനിധി എന്ന നിലയിൽ തനിക്കും സർക്കാർ…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ അറിയിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്തീൻ. നാളെ ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി അയച്ച നോട്ടീസിന് അസൗകര്യം അറിയിച്ച് എ.സി മൊയ്തീൻ മറുപടി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്നും പകരം മറ്റൊരു ദിവസം ഹാജരാകാമെന്നും ആയിരുന്നു എ.സി മൊയ്തീന്‍റെ മറുപടി. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മാനേജർ ബിജു കരീമിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഇടനിലക്കാരൻ…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ എം എൽ എയെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ച് ഇഡി

മുൻ മന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീൻ എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഈ മാസം 31 ന് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണം എന്ന് കാണിച്ച് എം.എൽ.എയ്കക്ക് നോട്ടീസ് അയച്ചു.രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബിനാമി ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ബിനാമി ഇടപാടുക്കാർക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകൾക്ക് പിന്നിൽ സിപിഎം സംസ്ഥാന സമിതി അംഗം എ സി മൊയ്തീൻ എംഎൽഎ ആണെന്നാണ്…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്;എ സി മൊയ്തീന് കുരുക്ക് മുറുകുന്നു, 15കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്‌തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന് കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ‌ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ലോൺ നേടിയത്. എസി മൊയ്തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്….

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്;എ സി മൊയ്തീന് കുരുക്ക് മുറുകുന്നു, 15കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്‌തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന് കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ‌ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ലോൺ നേടിയത്. എസി മൊയ്തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്….

Read More

മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

മുൻമന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. എ സി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്.കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം.കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോൾ എസി മൊയ്തീൻ വീട്ടിലുണ്ടായിരുന്നു.മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.സായുധ സംഘമായാണ് ഉദ്യോ​ഗസ്ഥർ എത്തിയിരിക്കുന്നത്.കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ…

Read More