‘വി ഡി സതീശനുമായി ജ്യേഷ്ഠാനുജൻ ബന്ധം, മീഡിയയാണ് വിഷയം ഉണ്ടാക്കിയത്’; അസഭ്യവാക്കിൽ വിശദീകരണവുമായി സുധാകരൻ

വിഡി സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ആലപ്പുഴയിലെ വാർത്താസമ്മേളനത്തിലെത്താൻ വി ഡി സതീശൻ വൈകിയതിൽ കെ സുധാകരൻ അസഭ്യം പറഞ്ഞത് വാർത്തയായിരുന്നു. ഇതിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മാധ്യമങ്ങൾ കെട്ടിപ്പൊക്കി നടന്നിട്ട് എന്തെങ്കിലും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കരുത്. ഞാൻ വളരെ സ്ട്രെയിറ്റ് ഫോർവേർഡ് ആണ്. ആരുടെ മുന്നിലും നേരെ ചൊവ്വെ വാ എന്ന് നിൽക്കുന്നയാളാണ്. എനിക്ക് കുശുമ്പുമില്ല, വളഞ്ഞബുദ്ധിയുമില്ല. നിങ്ങൾക്കും എന്നോട് നേരെ ചൊവ്വെ പറയാം. നിങ്ങൾ ഇങ്ങനെയൊരു പ്രചാരണം…

Read More