തെലുങ്കർക്ക് എതിരായ അധിക്ഷേപ പരാമർശം ; അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി ജാമ്യാപേക്ഷ നൽകി

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി ജാമ്യാപേക്ഷ നൽകി. ചെന്നൈ എഗ്മൂർ കോടതിയിലാണ് ഹർജി നൽകിയത്. കുട്ടിയെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും പരാമർശത്തിൽ മാപ്പ് പറഞ്ഞെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ഈ മാസം 29 വരെ റിമാൻഡ് ചെയ്ത കസ്തൂരി നിലവിൽ ചെന്നൈ പുഴൽ ജയിലിലാണ്. അതേസമയം കസ്തൂരിയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കള്ളപ്പണക്കേസിൽ പ്രതിയായ സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് കസ്തൂരിയെ രാത്രിയിൽ ബലമായി കസ്റ്റഡിയിൽ എടുത്തതെന്ന്…

Read More

പേരിനൊപ്പമുള്ള ഗാന്ധി കൂട്ടിവിളിക്കാൻ അർഹതയില്ലാത്ത പൗരനായി മാറി, രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; പി.വി അൻവർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി.അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്. പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ ജയിലിൽ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അൻവർ. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആരോപിച്ചു. പാലക്കാട് എടത്തനാട്ടുകര എൽഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയിലായിരുന്നു അധിക്ഷേപം. ”രാഹുൽ ഗാന്ധി, ആ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര്…

Read More