സ്വന്തം ജാതിയോ മതമോ അറിയാത്ത രാഹുല്‍ എന്തിനാണ് ജാതി സര്‍വേയ്ക്ക് വേണ്ടി വാദിക്കുന്നത്; അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ. സ്വന്തം ജാതിയോ മതമോ അറിയാത്ത രാഹുല്‍ എന്തിനാണ് ജാതി സര്‍വേയ്ക്ക് വേണ്ടി വാദിക്കുന്നതെന്ന് ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാല്‍ പറഞ്ഞു. ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ എന്നുപോലും രാഹുലിന് അറിയില്ല. ഇതിനെ കുറിച്ച് അന്വേഷിക്കണം – എംല്‍എ പറഞ്ഞു. പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുലെന്നും ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നമുക്ക് നാടന്‍ തോക്കുകള്‍ ഉണ്ട്. രാഹുല്‍ ഗാന്ധി നാടന്‍ തോക്ക് പോലെയാണ്. അദ്ദേഹത്തെ കൊണ്ട് ഒന്നും…

Read More

എം എം മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം: പരിഹസിച്ച് സതീശൻ

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണിയെന്ന് സതീശൻ വിമര്‍ശിച്ചു. എന്തും പറയാൻ മടിക്കാത്ത ആളാണ് എം എം മണി. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണാണ് മണി അധിക്ഷേപ പരാമർശമെന്നും സതീശൻ കുറ്റപ്പെടുത്തി. സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാൻ മണിയെ ഇറക്കി വിടുകയാണെന്നും സതീശൻ…

Read More