വിക്‌ടിമിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്; ‘മുകേഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ ഒരംശം പോലും ഇളവ് കൊടുക്കില്ല’; പി.കെ ശ്രീമതി

നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ലെന്ന് സിപിഎം നേതാവ് പി.കെ ശ്രീമതി. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘കുറ്റം ചെയ്‌തുവെന്ന് കണ്ടുകഴിഞ്ഞാൽ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന നയസമീപനമല്ല കേരള സർക്കാർ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോദ്ധ്യം ജനാധിപത്യ മഹിളാ അസോസിയേഷനുണ്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്. കോടതി കുറ്റക്കാരാണെന്ന് കണ്ടാൽ…

Read More

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണ്: ഹൈക്കോടതി

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി. അനാവശ്യമായി ഇത്തരം വർണനകൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗീകച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. സഹപ്രവ‌ർത്തകയുടെ പരാതിയിൽ തനിക്കെതിരേ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത് അതിനിടെ നടി ഹണി റോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. സത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ…

Read More

ലൈംഗികാതിക്രമം; നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തു; ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്….

Read More

‘കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കരുത്’: സത്യഭാമയെ വിമർശിച്ച് കെ രാധാകൃഷ്ണൻ

നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. പരാമർശം അപലപനീയമെന്ന് കെ രാധാകൃഷ്ണൻ വിമർശിച്ചു. കലയെ സ്നേഹിക്കുന്നവരുടെ മനസ് ഇത്ര ഹീനമായി ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  രാമകൃഷ്ണൻ പരാതി നൽകിയാൽ നടപടി എടുക്കുമെന്നും മന്ത്രി വിശദമാക്കി. കാക്ക കുളിച്ചാൽ കൊക്ക് ആകുമോ എന്നാണ് പലരും ചോദിക്കുന്നത്. കൊക്ക് കുളിച്ചാൽ കാക്ക ആകുമോ? പരാതിയുടെ പേരിൽ സത്യഭാമയെ സർക്കാർ വേദികളിൽ നിന്നും മാറ്റി…

Read More

ലൈംഗികാരോപണം വ്യാജം; താന്‍ അറിയാത്ത കാര്യമാണിത്: ലൈംഗിക പരാതിയെക്കുറിച്ച് നടൻ അനീഷ്

തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണം വ്യാജമാണെന്ന് നടന്‍ അനീഷ് ജി. മേനോന്‍. മോണോആക്‌ട് പഠിപ്പിക്കാന്‍ എത്തിയ അനീഷ് തന്നോട് അതിക്രമം കാണിച്ചുവെന്ന ഒരു കുറിപ്പാണ് റെഡ്ഡിറ്റിലൂടെ പുറത്തു വന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. എന്നാൽ, ഇത് വ്യാജമാണെന്നും തന്നെ കുടുക്കുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്നും അനീഷ് പറയുന്നു. അനീഷിന്റെ വാക്കുകള്‍  ‘നെറ്റ്ഫ്‌ളിക്‌സിന്റെ വലിയൊരു സീരിസിന്റെ ഭാഗമായിരുന്നു അന്ന് താന്‍. അന്നാണ് ആരോപണം വരുന്നത്. താന്‍ അറിയാത്ത കാര്യമാണിത്. അതോടെ അതില്‍ നിന്നും പിന്മാറേണ്ടി വന്നു. എന്നാല്‍ ആരോപണത്തില്‍ ഒരു…

Read More

പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ തമ്മിൽ കൂട്ടയടി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

ലക്നൗവിൽ നിന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അടിപിടി കൂടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലക്‌നൗവിലെ ഫീനിക്‌സ് പലാസിയോ മാളിലെ ഒരു ക്ലബ്ബിനു പുറത്താണു യുവതികളുടെ പരാക്രമം.  പാതിരാത്രിയിൽ തുടങ്ങിയ വഴക്ക് മണിക്കൂറുകൾ നീണ്ടുനിന്നു. ഇവരുടെ ആൺസുഹൃത്തുക്കൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും യുവതികൾ ചെവിക്കൊണ്ടില്ല. ഉന്തിലും തള്ളിലും അവരും അകപ്പെട്ടു. വളരെനേരം സംഘർഷം തുടർന്നിട്ടും സുര‍ക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ കാഴ്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം. सावधान : ईयरफोन लगा लें। . लखनऊ…

Read More

പ്രായപൂർത്തിയായ പെൺകുട്ടിക്ക് പീഡനം; വൈദികൻ അറസ്റ്റിൽ

കർണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ബഞ്ചാര സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകനായ വൈദികൻ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടികളെ ശല്യം ചെയുന്നത് വൈദികന്റെ പതിവാണെന്നും ആരോപണം ഉണ്ട്

Read More

ഇയാള്‍ പരിശീലകനോ അതോ കാലനോ..! ഒരു ജിം പീഡന വീഡിയോ

ജിം പരിശീലവനുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പരിശീലകരുടെ ക്രൂരമായ പെരുമാറ്റം പലരെയും ജിമ്മില്‍നിന്ന് അകറ്റിയിട്ടുണ്ടെന്ന് ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹരിയാന ഗുഡ്ഗാവിലെ ഒരു ജിമ്മില്‍നിന്നുള്ള വീഡിയോ ക്രൂരതയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു. രണ്ടു പരിശീലകര്‍ ഒരു യുവാവിനെ വെയിറ്റ് ലിഫ്റ്റിങ്ങിനായി പീഡിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവിനു താങ്ങാന്‍ കഴിയാത്ത ഭാരമാണ് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യുവാവിന്റെ കഴുത്തിനു പിടിച്ചു ഞെരിക്കുന്നതും പുറത്തു അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് യുവാവിന്റെ സമീപത്തേക്കെത്തുന്ന രണ്ടാമത്തെ പരിശീലകന്‍…

Read More

സ്ത്രീപീഡന കേസിൽ ട്രംപിന് തിരിച്ചടി

സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാൻഹാട്ടനിലെ ഫെഡറൽ കോടതി, 50 ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചു.  ലോകം സത്യം ജയിച്ചെന്ന് ജീൻ കാരൾ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു. 1996 ല്‍ ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയും അമേരിക്കന്‍ എഴുത്തുകാരിയുമായ ജീന്‍ കരാള്‍ പരാതി നല്‍കിയത്. മാന്‍ഹാട്ടന്‍…

Read More