ഒടുവിൽ മകനേയും കൊണ്ട് നാട്ടിലേക്ക് യാത്ര തിരിച്ച് ഉമ്മർ; പ്രതീക്ഷയോടെ കുടുംബം

അപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷമായി ചികിത്സയിൽ കഴിയുന്ന മകനേയും കൊണ്ട് ഉമ്മർ ഒടുവിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. മകൻ തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നതും കാത്ത് കുടുംബവും കാത്തിരിപ്പിലാണ്. ഇ​നി നാ​ട്ടി​ലെ തു​ട​ര്‍ചി​കി​ത്സ​യാ​ണ് ഈ ​പി​താ​വി​ന്‍റെ ഒടുവിലത്തെ പ്ര​തീ​ക്ഷ​. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ പോ​റ്റാ​ന്‍ പ്ര​വാ​സി​യാ​യ പി​താ​വി​ന് ഒ​രു കൈ​ത്താ​ങ്ങാ​യാ​ണ് മ​ല​പ്പു​റം കൂ​രാ​ട് കു​മ്മാ​ളി വീ​ട്ടി​ല്‍ ഉ​മ്മ​റി​ന്റെ മ​ക​ന്‍ ഷി​ഫി​ന്‍ പ്ര​വാ​സ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. അ​ല്‍ഐ​നി​ലെ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ജോ​ലി​ക്കു ക​യ​റി​യ യു​വാ​വി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ക്കു​ന്ന​ത് 2022…

Read More

ഡിജിറ്റൽ സേവനങ്ങൾക്കായി അബൂദബിയിൽ പുതിയ വകുപ്പ്​

സർക്കാർ തലത്തിൽ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് അബൂദബിയിൽ​ പ്രത്യേക വകുപ്പിന്​ രൂപം നൽകി. അബൂദബി ഭരണാധികാരി എന്ന അധികാരം ഉപയോഗിച്ച്​ യു.എ.ഇ പ്രസിഡന്റാണ് പുതിയ​ വകുപ്പ്​ പ്രഖ്യാപിച്ചത്​. ഡിപാർട്ട്മെന്‍റ്​ ഓഫ്​ ഗവൺമെന്റ് എനാബ്ൾമെന്റ് എന്ന പേരിലാണ് പുതിയ വകുപ്പ്. അബൂദബി മീഡിയ ഓഫിസാണ്​ ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്​. വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനം ലഭ്യമാക്കാൻ പുതിയ വകുപ്പ്​ സഹായിക്കും. മനുഷ്യ മൂലധനവും ഡിജിറ്റലൈസേഷനും വർധിപ്പിക്കുന്ന അബൂദബി സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുക. ഡിജിറ്റൽ…

Read More

ലിവ ഈത്തപ്പഴ ഫെസ്റ്റിവെല്ലിന് തുടക്കം

ര​ണ്ടാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ഭ​ര​ണാ​ധി​കാ​രി​യു​ടെ അ​ല്‍ ദ​ഫ്ര മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ മേൽ നോട്ടത്തിലാണ് ലി​വ സി​റ്റി​യി​ല്‍ ഈ​ത്ത​പ്പ​ഴ​മേ​ള ന​ട​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ക​ൾ​ച​റ​ല്‍ പ്രോ​ഗ്രാം​സ് ആ​ന്‍ഡ് ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ല്‍സ് ക​മ്മി​റ്റി​യും അ​ബൂ​ദ​ബി ഹെ​റി​റ്റേ​ജ് ക്ല​ബും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് മേ​ള. വി​ള​വെ​ടു​പ്പ് കാ​ല​ത്തി​ന്‍റെ ആ​ഘോ​ഷം, ഈ​ത്ത​പ്പ​ന​യും അ​വ​യു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ളും ദേ​ശീ​യ സ​മ്പ​ത്താ​ണെ​ന്നും സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ലെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും എ​ടു​ത്തു​കാ​ട്ടു​ക​യാ​ണ് മേ​ള​യു​ടെ ല​ക്ഷ്യം. ഉ​ല്‍പാ​ദ​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കാ​ന്‍…

Read More

അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്ക് ഇന്ന് ആരംഭിക്കും

അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്കിന്റെ ആദ്യ പതിപ്പ് ഇന്ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കും. എമിറേറ്റിലെ ടൂറിസം വികസനത്തിന് ശക്തി പകരുന്നതാണ് അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്ക്. ഒരു ടൂറിസം കേന്ദ്രം എന്ന നിലയിൽ അബുദാബിയ്ക്ക് ആഗോളതലത്തിൽ തന്നെയുള്ള പ്രാധാന്യം എടുത്ത് കാട്ടുന്നതാണ് ഈ പരിപാടി. സിറ്റി ടൂറിസം ബ്രീഫിങ്ങ്, ഫ്യുച്ചർ ഹോസ്പിറ്റാലിറ്റി…

Read More

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘ടെർമിനൽ എ’ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു

2023 നവംബർ ആദ്യം യാത്രികർക്ക് തുറന്ന് കൊടുക്കാനിരിക്കുന്ന അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകളും, പ്രവർത്തനങ്ങളും ആരംഭിച്ചു. അബുദാബിയിലെ പൊതുസമൂഹത്തിൽ നിന്ന് തിരഞ്ഞെടുത്ത ആറായിരത്തിലധികം സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തിയാണ് ടെർമിനൽ എയിലെ ട്രയൽ റൺ ആരംഭിച്ചിരിക്കുന്നത്. Abu Dhabi International Airport trials new Terminal A operations#WamNewshttps://t.co/kPwfJJrTbY pic.twitter.com/QRLladpHb2 — WAM English (@WAMNEWS_ENG) September 17, 2023 ടെർമിനലിലെ പ്രവർത്തനനടപടിക്രമങ്ങൾ, ജീവനക്കാരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, വിവിധ ഉപകരണങ്ങളുടെ സ്‌ട്രെസ് ടെസ്റ്റ്…

Read More

ഫാംഹൗസുകൾ ഹോളിഡേഹോം ആക്കാൻ അബൂദബി ടൂറിസം വകുപ്പിന്റെ അനുമതി

അബൂദബിയിലെ ഫാംഹൗസുകള്‍ വിനോദസഞ്ചാരികൾക്കുള്ള അവധിക്കാല വീടുകളായി പരിവര്‍ത്തിപ്പിക്കാൻ അനുമതി. അബൂദബി ടൂറിസം വകുപ്പാണ് ഇതിന് അനുമതി നല്‍കിയത്. അബൂദബിയിൽ വിനോദസഞ്ചാരികൾക്കുള്ള താമസസൗകര്യം വർധിപ്പിക്കാനും ഫാം ഉടമകള്‍ക്ക് സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കാനുമാണ് തീരുമാനം. ഹോളിഡേ ഹോമുകള്‍ ഒരുക്കുന്നതിന് ഫാം ഹൗസ് ഉടമകള്‍ക്ക് വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടാം. ഫാം സ്റ്റേ, കാരവന്‍, വിനോദ വാഹനം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഹോളിഡേ ഹോം നയം പുതുക്കിയതിന്റെ ഭാഗമായാണ് തീരുമാനം.

Read More

അബൂദബി ജയിൽവകുപ്പ് മാറുന്നു; ഇനി നീതിന്യായവകുപ്പിന് കീഴിൽ

അബൂദബിയിലെ ജയിൽ, ശിക്ഷാ വിഭാഗങ്ങൾ നീതിന്യായ വകുപ്പിന് കീഴിലേക്ക് മാറ്റുന്നു. അടുത്തവർഷം ജനുവരി ഒന്നുമുതലാണ് ജുവൈനൽ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റിന് കീഴിൽവരിക. നിലവിൽ അബൂദബി പൊലീസിന് കീഴിലാണ് ഈ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. അബൂദബി ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read More

അബൂദബി ജയിൽവകുപ്പ് മാറുന്നു; ഇനി നീതിന്യായവകുപ്പിന് കീഴിൽ

അബൂദബിയിലെ ജയിൽ, ശിക്ഷാ വിഭാഗങ്ങൾ നീതിന്യായ വകുപ്പിന് കീഴിലേക്ക് മാറ്റുന്നു. അടുത്തവർഷം ജനുവരി ഒന്നുമുതലാണ് ജുവൈനൽ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റിന് കീഴിൽവരിക. നിലവിൽ അബൂദബി പൊലീസിന് കീഴിലാണ് ഈ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. അബൂദബി ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read More

യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; യുവാവ് 5000 ദിർഹം നഷ്ടപരിഹാരം നൽകണം

യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവ് 5000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി കുടുംബ, സിവിൽ കോടതി ഉത്തരവ്. നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിലൂടെ യുവതിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് കോടതി യുവാവിനോട് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. തനിക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് 50,000 ദിർഹം നഷ്ടപരിഹാരവും കോടതിച്ചെലവും യുവാവിൽ നിന്ന് ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. ഇരുഭാഗവും കേട്ട കോടതി 5000 ദിർഹം നഷ്ടപരിഹാരം വിധിക്കുകയായിരുന്നു

Read More

കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബിയിൽ ബിസിനസ് നടത്തിവന്ന കാസർകോട് പൈവളികെ സ്വദേശി അബൂദബിയിൽ ഹൃദയാഘാതംമൂലം മരിച്ചു. നൂവത്തല വീട്ടിൽ അബ്ദുൽ ഖാദറിൻറെയും പരേതയായ റുഖിയയുടെയും മകൻ മുഹമ്മദ് മുസ്തഫയാണ് (51) മരിച്ചത്. പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. ബൂദബി ഹംദാൻ സ്ട്രീറ്റിൽ ടീ സ്‌പോട്ട് കഫറ്റീരിയ നടത്തിവരുകയായിരുന്നു. അവ്വാബിയാണ് ഭാര്യ. മക്കൾ: അബ്ദുല്ല മുർഷിദ്, ഐഷ റീമു ഷെറിൻ. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നിയമനടപടികൾ പൂർത്തിയാക്കാനുള്ള പ്രവർത്തനം നടന്നുവരുകയാണെന്ന് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് അസീസ് പെർമുദേയും…

Read More