
അബൂദബിയിൽ പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ
പാർക്കുകൾ ഉൾപ്പെടെ അബൂദബിയിലെ പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം വ്യാപിപ്പിച്ച് അധികൃതർ. നഗര, ഗതാഗത വകുപ്പാണ് എമിറേറ്റിലെ ബസുകളും ബീച്ചുകളും പൊതു ഉദ്യാനങ്ങളിലുമടക്കം സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എമിറേറ്റിലെ 44 പൊതു പാർക്കുകളിൽ സൗജന്യ വൈഫൈ ലഭ്യമാണ്. അബൂദബിയിൽ 19ഉം അല്‍ഐനില്‍ 11ഉം അല്‍ ധഫ്രയിൽ 14ഉം പൊതു ഉദ്യാനങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക. അബൂദബി കോര്‍ണിഷ് ബീച്ചിലും അല്‍ ബതീന്‍ ബീച്ചിലും വൈകാതെ സേവനം ലഭ്യമാകും….