
മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ നിർദ്ദേശം നൽകി അബുദാബി പോലീസ്
മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത് ജനുവരി 31, ബുധനാഴ്ച മുതൽ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് അബുദാബി പോലീസ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്. മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താനും, ട്രാഫിക് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. മഴ പെയ്യുന്ന സമയങ്ങളിൽ, വാഹനങ്ങൾ…