
അബുദാബിയുടെ വിവിധ മേഖലകളിൽ മെയ് 5 വരെ മഴയ്ക്ക് സാധ്യത
എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 2024 മെയ് 5, ഞായറാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു. അബുദാബി നഗര പ്രദേശങ്ങളിൽ മെയ് 2 വരെ ഇടിയോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ട്. തുറന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അൽ ഐൻ മേഖലയിൽ മെയ് 2 വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ, ശക്തമായ പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവ അനുഭവപ്പെടാനിടയുണ്ട്. അൽ ഐനിലെ തെക്കൻ മേഖലകളിൽ മെയ് 2 മുതൽ 5…