
പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ ആരംഭിക്കും
പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2023 ജൂലൈ 17 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2023 ജൂലൈ 17-ന് ആരംഭിക്കുന്ന പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 30 വരെ നീണ്ടുനിൽക്കും. അൽ ദഫ്റയിലെ, ലിവയിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദർശനങ്ങളിലൊന്നാണ്. അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഈന്തപ്പഴ പ്രദർശനം സംഘടിപ്പിക്കുന്നത്. അൽ ദഫ്റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന…