അബുദാബിയിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനകൾക്കുള്ള മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു

വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ മൊബൈൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. അബുദാബി പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി പോലീസ്, അബുദാബി നാഷണൽ ഓയിൽ കമ്പനി ഫോർ ഡിസ്ട്രിബൂഷൻ (ADNOC Distribution) എന്നിവർ ചേർന്നാണ് ഈ ADNOC മൊബൈൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ ആരംഭിച്ചിരിക്കുന്നത്. അബുദാബി പോലീസ് ജനറൽ കമാൻഡ് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അഹ്മദ് സൈഫ് ബിൻ സൈത്തൂൻ അൽ മുഹൈരി, അബുദാബി പോലീസ് ജനറൽ…

Read More

അബുദാബിയിൽ വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടികളുമായി പോലീസ്

എമിറേറ്റിലെ ഡ്രൈവർമാർക്കിടയിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനായുള്ള പ്രത്യേക പ്രചാരണ പരിപാടികൾക്ക് അബുദാബി പോലീസ് തുടക്കം കുറിച്ചു. വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുന്നത് ലക്ഷ്യമിട്ട് അബുദാബി പോലീസ് സംഘടിപ്പിക്കുന്ന സേഫ് സമ്മർ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ പ്രചാരണ പരിപാടികൾ നടത്തുന്നത്. തങ്ങളുടെ വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യം ഡ്രൈവർമാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ഈ പ്രചാരണ പരിപാടിയിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി വാഹനങ്ങളിലെ ടയറുകൾ കാലാവധി കഴിഞ്ഞതും, തേയ്മാനം ഉള്ളതും അല്ലെന്ന്…

Read More

അബുദാബിയിൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഇരുവശത്തേക്കും ഏറ്റവും വലത് വശത്തുള്ള രണ്ട് ലൈനുകൾ അടയ്ക്കുന്നതാണ്. 2023 ഓഗസ്റ്റ് 5 മുതൽ 2023 ഓഗസ്റ്റ് 13, ഞായറാഴ്ച രാത്രി 11:30 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. إغلاق جزئي على شـــارع الشيخ زايد بن سلطان…

Read More

അബുദാബിയിൽ വാഹനങ്ങളിൽ നിന്ന് നിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അബുദാബിയിൽ ഓടിക്കൊണ്ടിരിക്കുന്നതോ, നിർത്തിയിട്ടിരിക്കുന്നതോ ആയ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുന്നതാണ്. ഗതാഗത നിയമത്തിലെ 71-മത് വ്യവസ്ഥയനുസരിച്ചാണിത്. ഇത്തരം ലംഘനങ്ങൾക്ക്, പിഴയ്ക്ക് പുറമെ ആറ് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു. എമിറേറ്റിലെ റോഡുകളുടെയും, പൊതു ഇടങ്ങളുടെയും ശുചിത്വം പരിപാലിക്കുന്നതിനായി…

Read More

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി EAD

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ സംബന്ധിച്ച് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിപ്പ് നൽകി. അന്തരീക്ഷ താപനില ഉയരുന്നതിൽ രേഖപ്പെടുത്തുന്ന ശരാശരി തോത് ഒന്നര മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെയാക്കി നിയന്ത്രിക്കുന്നതിന് ലക്ഷ്യമിടുന്ന ആഗോള നയങ്ങൾക്ക് പിന്തുണനൽകുന്ന പദ്ധതികളാണ് EAD നടപ്പിലാക്കുന്നത്. The Abu Dhabi Climate Change Strategy will implement 81 initiatives and 12 key projects to reduce…

Read More

നരേന്ദ്രമോദി യുഎഇയിലെത്തി, അബുദാബി കിരീടാവകാശി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മോദി യുഎഇയിൽ എത്തിയത്. രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനം കഴിഞ്ഞുള്ള മടക്കയാത്രയിലാണ് മോദി അബൂദബിയിൽ എത്തിയത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി മോദി സുപ്രധാന ചർച്ച നടത്തും. ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങൾക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ അഞ്ചാമത് ഗൾഫ് യു എ…

Read More

പ്രധാനമന്ത്രി മോദി ശനിയാഴ്ച യുഎഇയിൽ; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപോർട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. ജൂലൈ 13ന് ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയാകും. 15ന് ഇവിടെ നിന്ന് യാത്ര തിരിക്കും. 2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ ഗൾഫ് രാജ്യത്തേയ്ക്കുള്ള അഞ്ചാമത്തെ സന്ദർശനമാണിത്. ഇരു…

Read More

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അബൂദബിയിൽ, അടുത്ത വർഷം ഫെബ്രുവരിയോടെ തുറക്കും

അബൂദബിയിൽ നിർമാണം പുരോഗമിക്കുന്ന കൂറ്റൻ ഹൈന്ദവ ക്ഷേത്രം അടുത്ത വർഷം ഫെബ്രുവരിയോടെ വിശ്വാസികൾക്കായി തുറക്കും. തൂണുകളുടെയും മറ്റും നിർമാണം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി തുടരുകയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ ഹൈന്ദവക്ഷേത്രം മികച്ച ടൂറിസ്റ്റ് കേന്ദ്രമായും മാറും. അബൂദബിയിലും ഇന്ത്യയിലുമായി ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായാണ് മുന്നോട്ടു പോകുന്നത്. നിർമാണ പുരോഗതി നേരിൽ കണ്ട് വിലയിരുത്താൻ യു.എ.ഇ സഹിഷ്ണുത, സഹകരണമന്ത്രി ശൈഖ്നഹ്യാൻ മുബാറക് അൽ നഹ്യാൻ ക്ഷേത്രത്തിൽ നേരിട്ടെത്തി. ഉദ്ഘാടന ചടങ്ങ് സംബന്ധിച്ചും മറ്റുംബാപ്‌സ് ഹിന്ദു മന്ദിർ…

Read More

മലപ്പുറം സ്വദേശി അബൂദബിയിൽ വാഹനമിടിച്ച് മരിച്ചു

രണ്ടത്താണി സ്വദേശി അബൂദബിയിൽ വാഹനമിടിച്ച് മരിച്ചു. മൊയ്തീൻകുട്ടി ഹാജിയുടെ മകൻ മുഹമ്മദ് മുസ്തഫ ഒടയപ്പുറത്താണ് മരിച്ചത്. 49 വയസായിരുന്നു. മദീന സായിദിൽ നടന്നുപോകവേ വാഹനമിടിക്കുകയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: ആചുട്ടി. ഭാര്യ: ഹാജറ. മക്കൾ: ഹസീബ്, ഹബീബ.

Read More

ആരോഗ്യ ഇൻഷുറൻസ് പോളിസി തട്ടിപ്പ്; സ്വകാര്യ ഫാർമസിക്കെതിരെ അന്വേഷണം ആരംഭിച്ച് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ

ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ തട്ടിപ്പ് നടന്നതായി സംശയം തോന്നിയതിനെ തുടർന്നാണ് അബുദാബിയിലുള്ള സ്വകാര്യ ഫാർമസിക്കെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്ലെയിമുകളുമായി ബന്ധപ്പെട്ട് സംശയകരമായ ഇടപാടുകൾ കണ്ടെത്തിയിരുന്നു. ഉപഭോക്താക്കൾക്ക് ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾക്ക് പകരം വില കുറഞ്ഞ മരുന്നുകൾ നൽകിയതായാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് അബുദാബി ആരോഗ്യ വിഭാഗം വിശദമായ അന്വേഷണത്തിന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. രാജ്യത്തെ നിയന്ത്രണങ്ങളും നിലവാരവും കാത്തു സൂക്ഷിക്കാൻ ആരോഗ്യ രംഗത്തുള്ള എല്ലാ സേവനദാതാക്കളും…

Read More