അബൂദബിയിൽ ഗ്രീൻ ബസ് സർവിസിന് തുടക്കമായി

അബൂദബിയിൽ ഗ്രീൻ ബസ് സർവിസിന് തുടക്കമായി. ഹൈഡ്രജനിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഹരിത ബസുകൾ വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങിയതായി സംയോജിത ഗതാഗത കേന്ദ്രമായ അബൂദബി മൊബിലിറ്റി അറിയിച്ചു. 2030ഓടെ അബൂദബിയെ പൊതുഗതാഗത ഹരിത മേഖലയായി മാറ്റുകയെന്ന ലക്ഷ്യത്തിൻറെ ഭാഗമായി എഡി മൊബിലിറ്റി ആവിഷ്‌കരിച്ച ഗ്രീൻ ബസ് പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ് നടപ്പാക്കിയിരിക്കുന്നത്. മറീന മാൾ, അൽ റീം ദ്വീപിലെ ഷംസ് ബൂട്ടിക് എന്നിവകൾക്കിടയിലെ റൂട്ട് 65ലാണ് പുതിയ ഗ്രീൻ ബസുകൾ സർവിസ് നടത്തുന്നത്. സർവിസ് നടത്തി ബസുകളുടെ പ്രകടനം…

Read More

മസ്ക്കറ്റ്-അബുദബി സര്‍വീസ്; രണ്ട് മാസത്തിനുള്ളില്‍ യാത്ര ചെയ്തത് 7000 പേര്‍

രണ്ട് മാസത്തിനുള്ളിൽ ഒമാൻ ദേശീയ കമ്പനിയായ മുവാസലാത്തിന്റെ മസ്കറ്റ്- അബൂദബി ബസ് സർവീസ് ഉപയോ​ഗിച്ചത് 7000 പേർ. ഒക്ടോബർ ഒന്ന് മുതൽ നവംബർ 30വരെയുള്ള കണക്കാണിത്. കോവിഡിനെ തുടർന്ന് ബസ് സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്. രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് മസ്കറ്റ്- അബൂദബി റൂട്ടിൽ ബസ് യാത്ര നടത്തിയതെന്നാണ് അധികൃതർ അറിയിച്ചു. മസ്ക്കറ്റ്, ബുറൈമി, അൽ ഐൻ വഴിയാണ് അബുദബിയിലേക്ക് സർവീസ് നടത്തുന്നത്. 23 കിലോ​ഗ്രാം ല​ഗേജും ഏഴ് കിലോ ഹാൻഡ് ബാ​ഗുമാണ്…

Read More